death

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ 2 ഇന്ത്യൻ സൈനികർക്കു വീരമൃത്യു. മഹാരാഷ്ട്രയിലെ മഹാഗാവ് സ്വദേശി ഹവിൽദാർ ചൗഗുളെ ജോതിബ ഗണപതിയാണ് (37) ഇതിലൊരാൾ. രണ്ടാമത്തെ സൈനികന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ജൗറിലെ സുന്ദർബനി സെക്ടറിൽ ഇന്നലെ രാത്രി 7 ഒാടെയാണു പാക്സേന വെടിനിറുത്തൽ കരാർ ലംഘിച്ചത്. ഷെല്ലാക്രമണവും നടത്തി. പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നൽകിയതായി ഇന്ത്യൻ സേനാ വൃത്തങ്ങൾ അറിയിച്ചു.