ന്യൂഡൽഹി: ബാങ്ക്‌റപ്‌റ്ര്‌സി റിക്കവറി നടപടികളിലൂടെ രാജ്യത്തെ ബാങ്കുകൾക്ക് ഉടൻ 54,​000 കോടി രൂപ ഉടൻ ലഭിച്ചേക്കും. വായ്പകൾ കിട്ടാക്കടമാക്കിയ കമ്പനികൾക്കെതിരെ ബാങ്കുകൾ നൽകിയ റിക്കവറി കേസുകളിൽ കോടതി നടപടികൾ അതിവേഗം പുരോഗമിച്ച പശ്ചാത്തലത്തിലാണ് ഇത്. എസാർ സ്‌റ്റീൽ,​ പ്രയാഗ്‌രാജ് പവർ,​ രുചി സോയ,​ റാട്ടൺ ഇന്ത്യ പവർ എന്നീ കമ്പനികളിൽ നിന്നാണ് ബാങ്കുകൾക്ക് തുക തിരികെ ലഭിക്കുക. ഇതിൽ 41,​500 കോടി രൂപയും എസാറിൽ നിന്നാണ്.