pirates

ലോം (ടോഗോ): പടിഞ്ഞാറൻ ആഫ്രിക്കൻ കടലിൽ വീണ്ടും കപ്പൽക്കൊള്ള. മാർഷൽ ഐലൻഡിന്റെ പതാകയുള്ള ഡ്യൂക്ക് എന്ന ഓയിൽ ടാങ്കർ റാഞ്ചിയ കടൽക്കൊള്ളക്കാർ ഇന്ത്യക്കാരായ 20 കപ്പൽ ജീവനക്കാരെ ബന്ദികളാക്കി. ഇവരുടെ മോചനത്തിനായി നൈജീരിയൻ സർക്കാരുമായി ബന്ധപ്പെട്ട് വരികയാണെന്നും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളുടെ സർക്കാരുകളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ടോഗോ തലസ്ഥാനമായ ലോമിന് 115 കലോമീറ്റർ തെക്ക് കിഴക്ക് ഭാഗത്ത് നിന്നാണ് കപ്പലൽ റാഞ്ചിയത്. കൊള്ളക്കാർ കപ്പൽ ആക്രമിക്കുകയും കൈക്കലാക്കുകയും ചെയ്തതായി കപ്പലിന്റെ നടത്തിപ്പുകാരായ യൂണിയൻ മാരിടൈം അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും കമ്പനി അറിയിച്ചു.