ടോക്കിയോ : അടുത്തവർഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിലെ പുരുഷ ഹോക്കിയിൽ ഇന്ത്യ ആദ്യമത്സരത്തിൽ നേരിടുന്നത് ന്യൂസിലൻഡിനെ. 2020 ജൂലായ് 25 നാണ് ഇന്ത്യ-ന്യൂസിലൻഡ് മത്സരം. തുടർന്ന് ആസ്ട്രേലിയ (ജൂലായ് 26), സ്പെയ്ൻ (ജൂലായ് 28), അർജന്റീന (ജൂലായ് 30), ജപ്പാൻ (ജൂലായ് 31) എന്നിവരെയും പ്രാഥമിക റൗണ്ടിൽ നേരിടും. ഇന്ത്യൻ വനിതാടീമിന് ജൂലായ് 25ന് ആദ്യമത്സരത്തിൽ നെതർലൻഡ്സായിരിക്കും എതിരാളികൾ.
കേരള താരങ്ങൾക്ക് സ്വീകരണം
ഭോപ്പാൽ : പഞ്ചാബിൽ നടന്ന ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻമാരായി മടങ്ങുന്ന കേരള ടീമിന് ഭോപ്പാൽ മലയാളി സമാജം റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. മംഗള എക്സ്പ്രസിലാണ് കേരള ടീം തിരിച്ചുവരുന്നത്.