കാറ്റഗറി നമ്പർ 278/2019 കൊളീജിയറ്റ് എഡ്യൂക്കേഷനിൽ അസി. പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്്സ്, 279/2019 അസി. പ്രൊഫസർ ഇക്കണോമിക്സ്, 280/2019 മെഡിക്കൽ എഡ്യുക്കേഷനിൽ ലക്ചറർ, 281/2019 കൊളീജിയറ്റ് എഡ്യൂക്കേഷനിൽ അസി. പ്രൊഫസർ സംസ്കൃതം, 282/2019 അസി. പ്രൊഫസർ സംസ്കൃതം(ജ്യോതിഷം), 283/2019 മുതൽ 304/2019 വരെ കൊളീജിയറ്റ് എഡ്യൂക്കേഷനിൽ വിവിധ വിഷയങ്ങളിൽ അസി. പ്രൊഫസർ, 305/ 2019, ഹെൽത്ത് സർവീസിൽ അസി. സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, 306/2019 ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ മെഡിക്കൽ ഓഫീസർ(ആയുർവേദ), 307/2019 സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷനിൽ സോയിൽ കൺസർവേഷൻ ഓഫീസർ, കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ, 309/2019 ൽ കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസിൽ ജൂനിയർ കോ‐ഓപറേറ്റീവ് ഇൻസ്പക്ടർ, 310/2019 ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപാർട്മെന്റിൽ ജൂനിയർ ഇൻസ്ട്രക്ടർ(വെൽഡർ), 311/2019 വുമൺ ആൻഡ് ചൈൽഡ് ഡവലപ്മെന്റ് ഡിപാർട്മെന്റിൽ സൂപ്പർവൈസർ(ഐസിഡിഎസ്) 312/2019 മെഡിക്കൽ എഡ്യൂക്കേഷനിൽ മെഡിക്കൽ ഫോട്ടോഗ്രാഫർ, 313/2019 ൽ മെഡിക്കൽ എഡ്യുക്കേഷനിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, 314/2019 ൽ തുറമുഖവകുപ്പിൽ ഡ്രാഫ്റ്റ്സമാൻ ഗ്രേഡ് രണ്ട്, 315/2019 പൊലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസി., 316/2019 കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷനിൽ എസി പ്ലാന്റ് ഓപറേറ്റർ, 317/2019 കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർടിൽ കാർപന്റർ, 318/2019 ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ ലേബർ വെൽഫയർ ഓഫീസർ, 319/2019 ഡ്രാട്സ്മാൻ സിവിൽ(ഗ്രേഡ് രണ്ട്), 320/2019 കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡിൽ പെയിന്റർ, 321/2019 കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ, 322/2019 കേരള സെറാമിക്സ് ലിമിറ്റഡിൽ അസി. മാനേജർ (ഇലക്ട്രിക്കൽ), 323/2019 വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസി. (അറബിക്), 324/2019 വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്കൂൾ അസി.(കന്നഡ), 325/2019 ആയുർവേദകോളേജിൽ നേഴ്സ് ഗ്രേഡ് രണ്ട് തുടങ്ങി കാറ്റഗറി നമ്പർ 383/2019 തുറമുഖ വകുപ്പിൽ ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ വരെയുള്ള 107 തസ്തികകളിലാണ് വിജ്ഞാപനമായത്.
https://www.keralapsc.gov.in വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 15.
ഐ.എസ.്ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ
തമിഴ്നാട് തിരുനെൽവേലിയിലെ മഹേന്ദ്രഗിരി ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ ടെക്നീഷ്യൻ അപ്രന്റിസ് 59, ട്രേഡ് അപ്രന്റിസ് 120 ഒഴിവുണ്ട്. ഒരുവർഷത്തേക്കാണ് പരിശീലനം. ഉയർന്ന പ്രായം 35. ടെക്നീഷ്യൻ അപ്രന്റിസ് വിഭാഗത്തിൽ മെക്കാനിക്കൽ എൻജിനിയറിങ് 20, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് 10, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് 15, കെമിക്കൽ എൻജിനിയറിങ് 5, സിവിൽ 9 ട്രേഡ് അപ്രന്റിസ് ഫിറ്റർ 22, വെൽഡർ 10, ഇലക്ട്രീഷ്യൻ 9, ടർണർ 6, മെഷീനിസ്റ്റ് 2, ഡ്രോട്സ്മാൻ(മെക്കാനിക്) 2, സിവിൽ 4, ഇലക്ട്രോണിക് മെക്കാനിക്/മെക്കാനിക്(റേഡിയോ ആൻഡ് ടെലിവിഷൻ) 5, ഇൻസ്ട്രുമെന്റ് മെക്കാനിക് 4, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക് 4, മെക്കാനിക് ഡീസൽ 4, കാർപന്റർ 2, ഇൻസ്ട്രുമെന്റ് മെക്കാനിക്(കെമിക്കൽ പ്ലാന്റ്) 1, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേറ്റീവ് അസി./കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസി. 45 എന്നിങ്ങനെയുമാണ് ഒഴിവ്. ടെക്നീഷ്യൻ അപ്രന്റിസ് യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ഒന്നാം ക്ലാസ്സോടെ ത്രിവസതര ഡിപ്ലോമ. ട്രേഡ് അപ്രന്റിസ് യോഗ്യത എസ്എസ്എൽസിയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും. വാക് ഇൻ ഇന്റർവ്യു ടെക്നീഷ്യൻ അപ്രന്റിസ് ഡിസംബർ 21നും ട്രേഡ് അപ്രന്റിസ് ജനുവരി നാലിനുമാണ്. വിശദവിവരത്തിന് www.iprc.gov.in
കേരള ക്ലെയ്സ് ആൻഡ് സിറാമിക് പ്രോഡക്ട്സ് ലിമിറ്റഡിൽ
കേരള ക്ലെയ്സ് ആൻഡ് സിറാമിക് പ്രോഡക്ട്സ് ലിമിറ്റഡിൽ നിയമനം നടത്തുന്നു. മെക്കാനിക്കൽ എൻജിനിയർ തസ്തികയിലേക്ക് മെക്കാനിക്കൽ എൻജിനിയറിങ് ബിരുദമാണ് യോഗ്യത. എർത്ത് മൂവിങ്/ കയർ ഡിഫൈബറിങ്/ കോക്കനട്ട് പ്രോസസിങ് ഉപകരണങ്ങൾ കൈകാര്യം ചെയ്ത അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം .പേഴ്സണൽ മാനേജർ തസ്തികയിൽ എൽഎൽബി വിത്ത് ലേബർ ലോ/ എംഎസ്ഡബ്ല്യു/ എംബിഎ (എച്ച്ആർ) ആണ് യോഗ്യത. പേഴ്സണൽ/ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഫിനാൻസ് മാനേജർ (കരാർ നിയമനം): അംഗീകൃത സർവകലാശാലാ ബിരുദവും സംസ്ഥാന/ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ 15 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും. അക്കൗണ്ട് ഓഡിറ്റും ജിഎസ്ടി ആദായ നികുതി എന്നിവ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യവും കമ്പനി ആക്ട്, അക്കൗണ്ടിങ് മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര/ സംസ്ഥാന സർക്കാർ നിയമങ്ങൾ, ചട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവു വേണം. കംപ്യൂട്ടർ പ്രവൃത്തി പരിജ്ഞാനം അഭികാമ്യം. പ്രായം 56 വയസിൽ കുറയരുത്.മെക്കാനിക്കൽ എൻജിനിയർ, പേഴ്സണൽ മാനേജർ തസ്തികയിലേക്കുള്ള അപേക്ഷകർക്ക് ഡിസംബർ ഒന്നിന് 40 വയസ് കവിയരുത്. എസ് സി/ എസ്ടി/ ഒബിസി വിഭാഗത്തിലുള്ളവർക്ക് വയസ്സിളവ് ലഭിക്കും. അപേക്ഷകർ സർട്ടിഫിക്കറ്റ് സഹിതം ഡിസംബർ 31നകം അപേക്ഷിക്കണം. വിലാസം : മാനേജിങ് ഡയറക്ടർ, കേരള ക്ലെയ്സ് ആൻഡ് സിറാമിക് പ്രോഡക്ട്സ് ലിമിറ്റഡ്, ക്ലേ ഹൗസ്, പാപ്പിനിശ്ശേരി പി ഒ 670561, കണ്ണൂർ.
വൈദ്യുതി റഗുലേറ്ററി കമ്മിഷനിൽ
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനിൽ ഒരു അംഗത്തിന്റെ ഒഴിവിലേക്ക് ഊർജ്ജവകുപ്പ് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ നിയമ പരിജ്ഞാനവും, ജില്ലാ ജഡ്ജിയായോ ഹൈക്കോടതി ജഡ്ജിയായോ നിയമിക്കപ്പെടാൻ യോഗ്യതയുള്ളതോ അല്ലെങ്കിൽ ജുഡീഷ്യൽ ഓഫീസർ പദവിയിലുള്ളതോ ഉണ്ടായിരുന്നതോ ആയ വ്യക്തി ആയിരിക്കണം.അഞ്ച് വർഷമാണ് കാലാവധി.പ്രതിമാസ ശമ്പളം 1,82,200 രൂപയും ചട്ടപ്രകാരമുള്ള മറ്റ് അലവൻസുകളും ലഭിക്കും. അപേക്ഷ നിശ്ചിത പ്രഫോർമയിൽ അനുബന്ധരേഖകൾ സഹിതം ഡിസംബർ 26ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, ഊർജ്ജ(എ)വകുപ്പ്, കേരള സർക്കാർ, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം1 എന്ന വിലാസത്തിൽ രജിസ്റ്റേർഡ് തപാലിൽ അയക്കണം.വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങൾ : www.kerala.gov.in , www.kseb.in , www.erckerala.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
സ്പോർട്സ് അതോറിട്ടിയിൽ 130ഒഴിവ്
കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിൽ അവസരം. യങ് പ്രഫഷണൽ തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. കുറഞ്ഞത് 50 % മാർക്കോടെ പിജി/ തത്തുല്യം അല്ലെങ്കിൽ ബിരുദവും മൂന്ന് വർഷം പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായം 32 വയസ് കഴിയുവാൻ പാടുള്ളതല്ല. രണ്ട് വർഷത്തെ കരാർ നിയമനമാണ്. 130 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.sportsauthorityofindia.nic.in. അവസാന തീയതി : ഡിസംബർ 20
മുത്തൂറ്റ് ഫിനാൻസിൽ
മുത്തൂറ്റ് ഫിനാൻസിൽ ബാങ്ക് മാനേജർ തസ്തികയിൽ ഒഴിവ്. തമിഴ് നാട്ടിലാണ് നിയമനം. ഓൺലൈനായി അപേക്ഷിക്കാം . പ്രായം: 23-60. കമ്പനിവെബ്സൈറ്ര്: www.muthootfinance.com
ഖരഗ്പൂർ ഐ.ഐ.ടിയിൽ
ഖരഗ്പൂർ ഐ.ഐ.ടിയിൽ ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാം. പ്രായപരിധി : 40. അപേക്ഷിക്കണ്ട അവസാന തീയതി : ഡിസംബർ 26 . വിശദവിവരങ്ങൾക്ക്: www.iitkgp.ac.in
കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ
റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ 2814 ഒഴിവുകൾ. ഡ്രൈവർ തസ്തികയിലാണ് ഒഴിവ്. അപേക്ഷിക്കേണ്ട അവസാന തീയതി : ജനുവരി 8 . പ്രായം: 24-35. വിശദവിവരങ്ങൾക്ക്: www.nwkrtc.in
വിനോദസഞ്ചാര വകുപ്പിൽ
വിനോദസഞ്ചാര വകുപ്പിൽ പ്ലാനിംഗ് ഓഫീസറുടെ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സിവിൽ പ്രൊജക്ടുകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയമുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥർ മേലധികാരികൾ മുഖേന ഡിസംബർ 20ന് മുമ്പ്് ടൂറിസം സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കണം.
ഡൽഹി മെട്രോയിൽ 1492
ഡൽഹി മെട്രോയിൽ 1492 എക്സിക്യൂട്ടീവ് , നോൺ എക്സിക്യൂട്ടീവ് തസ്തികകളിൽ ഒഴിവ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 13. വിശദവിവരങ്ങൾക്ക്: www.delhimetrorail.com.