ബാങ്ക് ഒഫ് മഹാരാഷ്ട്രയിൽ ജനറലിസ്റ്റ് ഓഫീസർ സ്കെയിൽ രണ്ട്, മൂന്ന് തസ്തികകളിൽ ഒഴിവുണ്ട്. സ്കെയിൽ രണ്ട് 200, സ്കെയിൽ മൂന്ന് 100 എന്നിങ്ങനെയാണ് ഒഴിവ്. പ്രായം സ്കെയിൽ രണ്ടിൽ 20‐35, മൂന്നിൽ 20‐ഖ8. യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം. ജെഎഐഐബി, സിഎഐഐബി അഭിലഷണീയം. എംബിഎ/ സിഎ/ ഐസിഡബ്ല്യുഎ/ സിഎഫ്എ/ എഫ്ആർഎം അഭിലഷണീയം. യോഗ്യത നേടിയശേഷം ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ നിശ്ചിതവർഷത്തെ തൊഴിൽ പരിചയം. ഒരുവർഷമാണ് പ്രെബേഷൻ. ഐബിപിഎസ് നടത്തുന ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. 150 മാർക്കിന്റെ 150 ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റയൂഡ്, റീസണിങ് എബിലിറ്റി പ്രൊഫഷണൽ നോളജ് എന്നിവയാണ് പരീക്ഷിക്കുക. കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. www.bankofmaharashtra.in വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അപേക്ഷിക്കാനുള്ള അവസാനതിയതി ഡിസംബർ 31.
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ നെറ്റ് വർക് ആൻഡ് സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ 11, ഡാറ്റാബേസ് അഡ്മിനിസ്ട്രേഷൻ (എംഎസ്എസ്ക്യുഎൽ/ ഒറാക്കിൾ) 4, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (വിൻഡോസ്/വിഎം) 14, സിസ്റം അഡ്മിസിസ്ട്രേറ്റർ(യുനിക്സ്) 7, പ്രൊഡക്ഷൻ സപ്പോർട് എൻജിനിയർ 7, ഇ മെയിൽ അഡ്മിനിസ്ട്രേറ്റർ 2, ബിസിനസ് അനലിസ്റ്റ് 5 എന്നിങ്ങനെ ആകെ 50 ഒഴിവാണുള്ളത്. www.bankofmaharashtra.in വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അപേക്ഷിക്കാനുള്ള അവസാനതീയതി ഡിസംബർ 31.
നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനിൽ
നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനിൽ ന്യൂഡൽഹിയിലെ നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനിൽ ടെക്നീഷ്യൻ എ തസ്തികയിലെ 71 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്ൽസിയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18‐27. കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ്/മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള പരീക്ഷയുണ്ടാകും. പരമാവധി 400 മാർക്കാണ് പരീക്ഷക്ക്. രാജ്യത്തെ 18 കേന്ദ്രങ്ങളിലാണ് പരീക്ഷ. കേരളത്തിൽ തിരുവനന്തപുരമാണ് കേന്ദ്രം. www.ntro.gov.in/www.ntrorectt.in website കൾ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഡിസംബർ 23.
കേരള സിവിൽ ഡിഫൻസിൽ
കേരള സർക്കാർ പുതുതായി രൂപം നൽകിയ സിവിൽ ഡിഫൻസ് സംവിധാനത്തിലേക്ക് അപേക്ഷിക്കാം. ചിട്ടയായ പരിശീലനം നൽകി അഗ്നിശമന ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സേവനം കാര്യക്ഷമമായി ഉപയോഗിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അഗ്നിരക്ഷാവകുപ്പിന് കീഴിൽ ഓരോ നിലയങ്ങളിലും 50 സന്നദ്ധ പ്രവർത്തകർ എന്ന രീതിയിലാണ് ആദ്യഘട്ടത്തിൽ ജനങ്ങളെ ചേർക്കുന്നത്. 18 വയസ് പൂർത്തിയായ സ്ത്രീ പുരുഷന്മാർക്ക് വോളണ്ടിയറാകാൻ അപേക്ഷിക്കാം. പ്രതികൂല സാഹചര്യത്തിലും പ്രതിഫലേച്ഛ കൂടാതെ പ്രവൃത്തിചെയ്യാൻ സന്നദ്ധതയുള്ളവരെയാണ് വേണ്ടത്.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രാദേശികതലത്തിലും ജില്ലാതലത്തിലും അതതു ഫയർസ്റ്റേഷൻ ഓഫീസുകളിലും സംസ്ഥാനത്തിൽ തൃശൂരിലുള്ള കേരള ഫയർ ആൻഡ് റെസ്ക്യു സർവീസസ് അക്കാഡമിയിലും ഹ്രസ്വകാല സമഗ്ര പരിശീലനം നടത്തും. അപേക്ഷിക്കാൻ കേരളാ സിവിൽ ഡിഫൻസിന്റെ cds.fire.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. തെരഞ്ഞെടുപ്പിന് 21 ന് പൂർത്തീകരിക്കും.
ഇന്ത്യൻ എയർഫോഴ്സിൽ എയർമെൻ
ഇന്ത്യൻ എയർഫോഴ്സിൽ എയർമെൻ ഗ്രൂപ്പ് എക്സ് കാറ്റഗറിയിൽ (എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ ഒഴികെ) ഗ്രൂപ്പ് വൈയിൽ (ഓട്ടോമൊബൈൽ ടെക്നീഷ്യൻ, എയർഫോഴ്സ്, പൊലീസ്, സെക്യൂരിറ്റി, മ്യുസീഷ്യൻ ട്രേഡ് ഒഴികെ) തസ്തികകളിൽ ഒഴിവുണ്ട്. . ഗ്രൂപ്പ് എക്സിൽ യോഗ്യത 50 ശതമാനം മാർക്കോടെ പ്ലസ്ടു (മാത്സ് ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച്) ജയിക്കണം. അല്ലെങ്കിൽ എൻജിനിയറിങിൽ ത്രിവത്സര ഡിപ്ലോമ കോഴ്സ്. ഗ്രൂപ്പ് വൈ മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ യോഗ്യത ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ്ടു. ഉയരം കുറഞ്ഞത് 152.5 സെ.മീ. തൂക്കം ഉയരത്തിന് ആനുപാതികമാകണം. നെഞ്ചളവ് അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. ഓപറേഷൻ അസി. തസ്തികയിൽ കുറഞ്ഞത് 55 കിലോ തൂക്കം വേണം. www.airmenselection.cdac.in വഴി ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി രണ്ടിന് തുടങ്ങും. അവസാനതീയതി ജനുവരി 20. ഉയർന്ന പ്രായം 21. 2000 ജനുവരി 17നും 2003 ഡിസംബർ 30നും ഇടയിൽ (ഇരുതിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം അപേക്ഷകർ.
കണ്ണൂർ ആർമി സ്കൂളിൽ അദ്ധ്യാപകർ
കണ്ണൂ ബർണ്ണശ്ശേരിയിൽ പ്രവർത്തിക്കുന്ന ആർമി പബ്ലിക് സ്കൂളിൽ ടീച്ചർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. പിജിടി കൊമേഴ്സ് : യോഗ്യത: കുറഞ്ഞത് അമ്പത് ശതമാനം മാർക്കോടെ കൊമേഴ്സ് ബിരുദാനന്തരബിരുദവും ബിഎഡും. , പിജിടി ഇക്കണോമിക്സ് : യോഗ്യത: കുറഞ്ഞത് അമ്പത് ശതമാനം മാർക്കോടെ ഇക്കണോമിക്സ് ബിരുദാനന്തരബിരുദവും ബിഎഡും. , പിജിടി മാത്സ് : യോഗ്യത: കുറഞ്ഞത് അമ്പത് ശതമാനം മാർക്കോടെ മാത്സ് ബിരുദാനന്തരബിരുദവും ബിഎഡും. കുറഞ്ഞത് 5 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. വിശദവിവരങ്ങൾക്ക്:
www.awesindia.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി : 5.
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസിൽ 75 യംഗ് പ്രഫഷണൽ
കേന്ദ്ര സർക്കാരിനു കീഴിലുള്ള മുംബൈയിലെ ഖാദി ആൻഡ് വില്ലേജ് ഇൻഡസട്രീസ് കമ്മീഷൻ യംഗ് പ്രഫഷണൽ തസ്തികയിൽ നിയമനം നടത്തുന്നു. 75 ഒഴിവുണ്ട്. കരാർ നിയമനമാണ്. ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.യോഗ്യത: പിജി അല്ലെങ്കിൽ ദ്വിവത്സര പിജി ഡിപ്ലോമ. കംപ്യൂട്ടർ പരിജ്ഞാനം, സമാന മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. തുടക്കക്കാരെയും പരിഗണിക്കും.പ്രായം: 2020 ജനുവരി പത്തിന് 27 വയസ്.ശമ്പളം: 25,000- 30,000 രൂപ.കൂടുതൽ വിവരങ്ങൾക്ക്: www.kvic.org.in
കെ.എസ്.ഐ.ഡി.സി
സംസ്ഥാനസർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്ര് ഇനഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ (
കെ.എസ്.ഐ.ഡി.സി) ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ജൂനിയർ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അഞ്ച് ഒഴിവുകളിൽ രണ്ട് വർഷത്തേക്ക് കരാർ നിയമനമാണ്. വിശദവിവരങ്ങൾക്ക്: www.ksidc.org.ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 20.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വുഡ് സയൻസ് ടെക്നോളജി
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വുഡ് സയൻസ് ടെക്നോളജി (ഐ.ഡബ്ള്യു.എസ്. ടി )മൾട്ടി ടാസ്കിംഗ് സ്റ്രാഫുകളുടെ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ജനുവരി 16 വരെ അപേക്ഷിക്കാം. ടെക്നിക്കൽ അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ളാർക്ക്, ടെക്നീഷ്യൻ, (പ്ളമ്പർ), ടെക്നീഷ്യൻ (കാർപ്പെന്റർ),മൾട്ടി ടാസ്കിംഗ് സ്റ്റാഫ് എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകൾ. പ്രായം: 18-27. വിശദവിവരങ്ങൾക്ക്: iwst.icfre.gov.in
പ്ളാസ്റ്റിക് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ളാസ്റ്രിക് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി , ചെന്നൈ ടെക്നിക്കൽ അസിസ്റ്റന്റ്, അസിസ്റ്രന്റ് ഓഫീസർ, ടെക്നിക്കൽ ഓഫീസർ, സീനിയർ ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.cipet.gov.in
കോളേജ് ഒഫ്
വൊക്കേഷണൽ സ്റ്റഡീസ്
കോളേജ് ഒഫ് വൊക്കേഷണൽ സ്റ്റഡീസ് അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിസംബർ 22 വരെ അപേക്ഷിക്കാം. കൊമേഴ്സ്: 29, കംപ്യൂട്ടർ സയൻസ് : 1, ഇക്കണോമിക്സ് : 17, ഇംഗ്ലീഷ്: 12, ഇവിഎസ്: 2, ഹിന്ദി: 11, ഹിസ്റ്രറി : 10, മാത്തമാറ്റിക്സ് : 1, മാനേജ്മെന്റ് : 8, പൊളിറ്റിക്കൽ സയൻസ് : 1, ടൂറിസം: 3 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: www.cvs.edu.in
എയർ ഇന്ത്യ എക്സ്പ്രസിൽ
എയർ ഇന്ത്യ എക്സ്പ്രസിൽ 14 ഒഴിവുകൾ. സീനിയർ അസിസ്റ്റന്റ്എയർപോർട്ട് സർവീസസ് (ഗ്രേഡ് എസ്-3) തസ്തികയിലാണ് 5 ഒഴിവുകൾ. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, ഡൽഹി, ട്രിച്ചി എന്നിവിടങ്ങളിലാണ് ഈ ഒഴിവുകൾ. കൊച്ചിയിലെ ഒഴിവ് ഒബിസി വിഭാഗത്തിനും തിരുവനന്തപുരം, കണ്ണൂർ, ഡൽഹി, ട്രിച്ചി കേന്ദ്രങ്ങളിൽ ഒബിസി, എസ്സി, എസ്ടി വിഭാഗക്കാർക്ക് സംവരണം ചെയ്തതാണ്. ചീഫ് ഓഫ് ഫിനാൻസ് (മുംബൈ)-1, ഡെപ്യൂട്ടി മാനേജർ (മുംബൈ)-1, ഓഫീസർ (പൂനെ, സൂറത്ത്)-2, ഡെപ്യൂട്ടി മാനേജർഐടി (മുംബൈ)-2 എന്നിവയാണ് മറ്റു ഒഴിവുകൾ. കരാർ നിയമനമാണ്. ഡിസംബർ- 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് : www.airindiaexpress.in വെബ്സൈറ്റ് കാണുക.