ചർമ്മത്തിന്റെ തിളക്കവും ആരോഗ്യവും നിലനിറുത്താനും വരൾച്ച അകറ്റി ചർമ്മം ഫ്രഷ് ആയി നിലനിറുത്താനുമാണ് മഞ്ഞുകാലത്ത് ജ്യൂസ് കുടിക്കുന്നത്. കാരറ്റ്, സാലഡ് വെള്ളരി, തക്കാളി, ബീറ്റ്റൂട്ട്, ആപ്പിൾ എന്നീ ജ്യൂസുകൾക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുണ്ട്. പുറമേ നാരങ്ങാവെള്ളവും മഞ്ഞുകാലത്ത് കുടിക്കണം. ഈ സമയത്ത് ജ്യൂസും നാരങ്ങാവെള്ളവും കുടിക്കുന്നതിലൂടെ ശരീരത്തിന് ധാരാളമായി ആന്റി ഓക്സിഡന്റ് ഘടകങ്ങൾ ലഭിക്കും.
മഞ്ഞുകാലത്ത് ചർമ്മത്തിനുണ്ടാകുന്ന വരൾച്ച അകറ്റി സ്വാഭാവിക തിളക്കവും മാർദ്ദവവും ലഭിക്കാൻ ഇത് സഹായിക്കും. ചർമ്മത്തിന്റെ ജലാംശവും നിലനിറുത്തും. മുഖക്കുരു പോലുള്ള പ്രശ്നങ്ങളെയും ജ്യൂസ് പ്രതിരോധിക്കും. ദഹനപ്രശ്നങ്ങളെ അകറ്റാൻ സഹായിക്കുന്ന ഈ പാനീയങ്ങളിൽ വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം, ഇരുമ്പ്, എന്നിവയും ധാരാളമുണ്ട്. ജലദോഷം, തുമ്മൽ, എന്നിവയെ തടയാൻ ഉത്തമമാണ്. എന്നാൽ ജ്യൂസ് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കരുത് .