gold

തിരുവനന്തപുരം വിമാനത്താവളങ്ങളിൽവെച്ച് സ്വർണ്ണക്കടത്തുകാരെ പിടികൂടുന്ന സംഭവങ്ങൾ തുടർക്കഥയായിക്കൊണ്ടിരിക്കുകയാണ്. ഇന്നും നെടുമ്പോശ്ശേരി വിമാനത്താവളത്തിൽ നിന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് രണ്ട് കോടി വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മാത്രം പിടികൂടിയത് 28.5 കിലോഗ്രം സ്വർണ്ണമാണ്. കസ്റ്റംസിനെ കബളിപ്പിച്ച് സ്വർണ്ണം കടത്താൻ പല അടവുകളും കുറ്റവാളികൾ പയറ്റാറുണ്ട്. പേസ്റ്റ് രൂപത്തിലോ,​ഗുളിക കരൂപത്തിലോ ഒക്കെയായിരിക്കും ഇത്തരം സ്വർണ്ണങ്ങൾ വിമാനം കയറുക. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലുള്ളവരും ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ് പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും.

രണ്ട് വർഷം തടവും, പിടിച്ചെടുക്കുന്ന സ്വർണ്ണത്തിന്റെ വിലയുടെ അഞ്ചിരട്ടി ഫൈനും പെനാൽറ്റിയുമാണ് സ്വർണ്ണക്കടത്തുകാർക്ക് കിട്ടുന്ന ശിക്ഷ. കിലോഗ്രാമിന് ഒന്നരലക്ഷം രൂപയാണ് അധികൃതർക്ക് സ്വർണ്ണക്കടത്തിന്റെ വിവരം കൈമാറുന്നവർക്ക് നൽകുന്ന പാരിതോഷികം. ഇത് പണമായോ സ്വർണ്ണമായോ നൽകാൻ വ്യവസ്ഥയുണ്ട്.