മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് സിത്താര കൃഷ്ണകുമാർ. ചാനലുകളിലെ സംഗീത പരിപാടികളുടെയും റിയാലിറ്റി ഷോകളിൽ കൂടിയാണ് സിതാര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്. നിരവധി സിനിമകളിൽ പിന്നണി ഗായികയായി തിളങ്ങിയ താരം ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജ് ആയും എത്താറുണ്ട്. ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിലെ ജഡ്ജ്മാരിൽ ഒരാളായിരുന്നു സിത്താര.
എന്നാൽ, റിയാലിറ്റി ഷോയിൽ നിന്ന് സിത്താര പെട്ടെന്ന് അപ്രത്യക്ഷമായിരുന്നു. അന്ന് മുതല്‍ താരം എവിടെ പോയതാണെന്ന് പ്രേക്ഷകർക്കിടയിൽ ചോദ്യമുയർന്നിരുന്നു. മാത്രമല്ല താരത്തെ ഷോയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആവശ്യവും പ്രേക്ഷകര്‍ പങ്ക് വച്ചിരുന്നു. ഇപ്പോൾ റിയാലിറ്റി ഷോയിൽ നിന്നും മാറി നിന്നതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് സിത്താര.
തന്റെ ബാന്‍ഡ് 'പ്രോജക്ട് മലബാറിക്കസിനായുള്ള' യാത്രയ്ക്കായി പോകേണ്ടതുള്ളതുകൊണ്ടാണ് ഷോയില്‍ നിന്നും പിന്മാറിയതെന്ന് താരം പറയുന്നു. ഒറ്റയ്ക്കുള്ള സംഗതി അല്ല. കൂടെ കുറച്ചു മ്യൂസിഷ്യന്‍സും ഉണ്ട്. അവരും അതിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ അവരുടെ ഒപ്പം താനും ഉണ്ടാകേണ്ടതുണ്ട്. അതൊരു ലോങ്ങ് ടെം പ്രോജക്റ്റ് കൂടിയാണ്. അതിനു വേണ്ടി യാത്രകളൊക്കെവേണ്ടിവരും. അപ്പോള്‍ ടോപ് സിംഗറില്‍ എത്താന്‍ സാധിക്കില്ല. അത് എനിക്ക് തന്നെ ബുദ്ധിമുട്ടായി തോന്നി. അതൊക്കെ കൊണ്ടാണ് വിടേണ്ടി വന്നത്. പക്ഷേ ഇപ്പോഴും ടോപ് സിംഗറിലെ കുട്ടികളുമായി തനിക്ക് കണക്ഷന്‍ ഉണ്ടെന്നും അവര്‍ തന്നെ വിളിക്കാറും പരസ്പരം വിശേഷങ്ങള്‍ പങ്ക് വയ്ക്കാറും ഉണ്ടെന്നും' സിത്താര പറയുന്നു. ഒരു മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.