രാജ്യത്ത് നിലനിൽക്കുന്ന സംഘർഷാവസ്ഥയിൽ അസ്വസ്ഥനായി സ്വാമി സന്ദീപാനന്ദ ഗിരി. എന്താണൊരു പോംവഴി എന്ന തലക്കെട്ടോടു കൂടി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപാനന്ദ ഗിരി ആശങ്ക അറിയിച്ചിരിക്കുന്നത്. പോം വഴിയും കുറിപ്പിൽ ഉപദേശിച്ചിട്ടുണ്ട്.രണ്ടു പേരുടെ പൗരത്വം റദ്ദ് ചെയ്ത് അവരെ പുതുതായി രൂപംകൊണ്ട കൈലാസരാജ്യത്തേക്ക് അയച്ചാൽ പിന്നെ ഇവിടം ശാന്തം സമാധാനം എന്നാണ് കുറിപ്പ്.
അതേസമയം, സന്ദീപാനന്ദ ഗിരി ഉദ്ദേശിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ആണെന്നാണ് ഫേസ്ബുക്ക് പോസ്‌റ്റിന് ചുവടെ കമന്റ് ചെയ്‌ത ചിലരുടെ അഭിപ്രായം. ബി.ജെ.പി- സംഘപരിവാർ സംഘടനകൾക്കെതിരായി പലപ്പോഴും കടുത്ത വിമർശം സന്ദീപാനന്ദ ഗിരി ഉയർത്താറുണ്ട്.