odisha

ഭുവനേശ്വർ: സിനിമാ താരങ്ങളായ സുഹൃത്തുക്കൾക്കൊപ്പം അണക്കെട്ടിന്റെ നിരോധിത സ്ഥലത്ത് നിന്ന് മന്ത്രിപുത്രി നടത്തിയ ഫോട്ടോഷൂട്ട് വിവാദമാകുന്നു. ഒഡീഷ ആരോഗ്യവകുപ്പ് മന്ത്രി നബ കിഷോറിന്റെ മകൾ ദീപാലി ദാസ് ആണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്.

ഒഡീഷയിലെ ഹിരാക്കുഡ് അണക്കെട്ടിന് സമീപമുള്ള നിരോധിത മേഖലയിൽ നിന്ന് ദീപാലിയും കൂട്ടുകാരികളും നടിമാരുമായ പ്രകൃതി മിശ്ര, എലിന സാമൻട്രൈ എന്നിവർ ചേർന്ന് എടുത്ത ചിത്രങ്ങൾക്കാണ് വിമർശനം ഉയർന്നുകൊണ്ടിരിക്കുന്നത്. ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.

ചിത്രങ്ങൾ വൈറലായതോടെ ഡാമിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് നിരവധിയാളുകൾ രംഗത്തെത്തി. ഇവർക്കെന്താ നിയമം ബാധകമല്ലേയെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. അതേസമയം,​ സംഭവത്തെക്കുറിച്ച് ഹിരാക്കുഡ് എസ്.ഡി.പി.ഒയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംബൽപുർ എസ്.പി കൻവ് വിഷാൽ പറഞ്ഞു.

A video showing Ollywood actors Prakruti Mishra, Elina Samantray, Lovina Nayak & Deepali Das in RESTRICTED ZONE of Hirakud Dam, goes viral on social media (WATCH). Sambalpur SP seeks report from Hirakud SDPO. Deepali happens to be the daughter of #Odisha Health Minister Naba Das pic.twitter.com/QPQ6cTF31y

— OTV (@otvnews) December 16, 2019