വിശാഖപട്ടണം: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മികച്ച നിലയില്‍. രോഹിത് ശർമയും കെ.എൽ രാഹുലും സെഞ്ച്വറി നേടി. 107 പന്തിലാണ് രോഹിത് നേട്ടം സ്വന്തമാക്കിയത്. 102 പന്തിൽ എട്ടു ഫോറും മൂന്നു സിക്സും സഹിതമാണ് രാഹുൽ മൂന്നാം ഏകദിന സെഞ്ച്വറി കുറിച്ചത്. 38 ഓവർ പൂർത്തിയാകുമ്പോൾ 237 റൺസെന്ന നിലയിലാണ് ഇന്ത്യ.
ഇതിനിടെ രോഹിത് ശർമ ഈ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി. ഇന്ത്യൻ നായകൻ കൂടിയായ വിരാട് കൊഹ്ലിയെ പിന്തള്ളിയാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിന്‍ഡീസിനോട് തോറ്റിരുന്നു. എട്ടു വിക്കറ്റിനായിരുന്നു വെസ്റ്റിന്‍ഡീസിന്റെ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 287 റണ്‍സടിച്ചിട്ടും വെസ്റ്റിന്‍ഡീസിന്റെ ജയം അനായാസമായിരുന്നു.