നവഗ്രഹങ്ങളിൽ ഒന്നായ ശനിയും അയ്യപ്പനും തമ്മിൽ എന്താണ് ബന്ധം?. പലരും പറയാറുണ്ട് ശനിദോഷത്തിന് അയ്യപ്പ ക്ഷേത്രദർശനം നടത്തണമെന്നും ശാസ്‌താവിന് നീരാജനം നടത്തണമെന്നും. എന്നാൽ യഥാർത്ഥത്തിൽ അയ്യപ്പനും ശനി ദോഷവും തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധമില്ലെന്ന് പറയുകയാണ് പ്രമുഖ ജ്യോതിഷ വിദഗ്‌ദ്ധൻ സുബാഷ് തന്ത്രി.

jyotisham

ഒരു പുരാണങ്ങളിലും ഇതിനെ കുറിച്ച് പറയുന്നില്ലെന്നും, മറ്റൊരു ചരിത്ര രേഖയിലും ഇതിനെ കുറിച്ച് പരാമർശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കലിയുഗ വരദനാണ് അയ്യപ്പൻ. നമുക്കെല്ലാം കലി( ദേഷ്യം) വരുമ്പോൾ അത് കുറയ്‌ക്കുന്നതിനായാണ് ഭഗവാന്റെ അടുത്ത് പോകുന്നത്. അതല്ലാതെ ശനിയും അയ്യപ്പനും തമ്മിൽ യാതൊരുവിധ ബന്ധവുമില്ലെന്ന് സുബാഷ് തന്ത്രി പറയുന്നു.