പൗരത്വ ഭേദഗതി നിയമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്ന് വരുന്നത്. ഇന്ന് അനീതിക്കെതിരെ പോരാടാത്തവരെ ചരിത്രം നാളെ ഭീരുക്കളെന്ന് രേഖപ്പെടുത്തുമെന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്. ഇതിനിടെ കോൺഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ എല്ലാ പാകിസ്ഥാൻ പൗരന്മാർക്കും പൗരത്വം നൽകുമോ? എന്നായിരുന്നു നരേന്ദ്ര മോദിയുടെ ചോദ്യം. ഇതിന് ഫേസ്ബുക്കിലുടെ മറുപടി നൽകിയിരിക്കുകയാണ് രമേശ് ചെന്നിത്തല.
മോദിയുടെ വെല്ലുവിളി കൈയ്യിൽ വച്ചാൽ മതി. വർഷങ്ങൾക്ക് മുൻപ് പാകിസ്ഥാനെ രണ്ടാക്കി പാകിസ്ഥാനി പൗരന്മാർക്ക് ബംഗ്ലാദേശ് പൗരത്വം കൊടുത്ത പാർട്ടിയാണ് കോൺഗ്രസ്. നിങ്ങൾ കോൺഗ്രസിനെ പൗരത്വ ബോധം പഠിപ്പിക്കണ്ട. ശക്തമായ പ്രതിഷേധമാണ് ചെന്നിത്തലയുടെ വാക്കുകളിൽ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ എല്ലാ പാക്കിസ്ഥാൻ പൗരൻമാർക്കും ഇന്ത്യൻ പൗരത്വം നൽകുമോ എന്നു ഇന്നലെ പ്രധാന മന്ത്രി നരേന്ദ്രമോദി വെല്ലുവിളിക്കുന്നത് കണ്ടു.
മിസ്റ്റർ നരേന്ദ്രമോദി...
വർഷങ്ങൾക്ക് മുൻപ് കുറേ പാകിസ്ഥാനി പൗരന്മാർക്ക് ബംഗ്ലാദേശി പൗരത്വം കൊടുത്ത പാർട്ടിയാണ്, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്. അന്ന് ഗ്യാലറിയിൽ ഇരുന്ന് കളി കാണാൻ പോലും ഇല്ലാത്തവരാണ് നിങ്ങൾ. ആ, നിങ്ങൾ കോൺഗ്രസ്സിനെ പൗരത്വ ബോധം പടിപ്പിക്കണ്ട. വെല്ലുവിളിയൊക്കെ കയ്യിൽ വെച്ചാൽ മതി.
Prime Minister Narendra Modi had challenged the Indian National Congress whether it will give Indian nationality to Pakistan citizens if it is voted to power.
Mr Narendra Modi,
Please be reminded that, Indian National Congress has the history of giving Bangladeshi citizenship to half of Pakistanis way back in 1971. So don't challenge us on nationalism and citizenship.
#IndiaRejectCAB
#AmitShahDividingCountry
#SayNoToCAB