
നിര്‍ഭയ പ്രതിയ്ക്ക് വധ ശിക്ഷ തന്നെ.
1. നിര്‍ഭയാ കേസില്‍ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന് വധശിക്ഷ വിധിച്ച് സുപ്രീംകോടതി. പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എ.എസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവര്‍ ആണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്, പ്രതിഭാഗ വാദങ്ങള്‍ എല്ലാം തള്ളിക്കൊണ്ട്, പ്രതി ദയ അര്‍ഹിക്കുന്നില്ല എന്ന നിരീക്ഷണത്തോടെ. ഹര്‍ജി പരിഗണിക്കുന്നതിനിടെ നിരവധി വാദമുഖങ്ങള്‍ പ്രതിഭാഗം ഉയര്‍ത്തി എങ്കിലും പുതിയതായി എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരായുക ആയിരുന്നു
2. വധശിക്ഷ പ്രാകൃത നിയമം ആണെന്നും പ്രതിയുടെ ഭാഗങ്ങള്‍ കേള്‍ക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ല എന്നും പ്രതിഭാഗം വാദിച്ചു. മനുഷ്യത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട സംഭവമാണ് ഇതെന്നും ശിക്ഷ നടപ്പാക്കുന്നത് തടയാനുള്ള ശ്രമമാണ് പുന പരിശോധനാ ഹര്‍ജിയെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ശിക്ഷയില്‍ ഇളവ് നല്‍കരുത് എന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് ഹര്‍ജി തള്ളിയതായി കോടതി ഉത്തരവിട്ടത്. വധശിക്ഷ ഒഴിവാക്കാന്‍ തിരുത്തല്‍ ഹര്‍ജി എന്ന സാധ്യത കൂടി തേടുമെന്നും ഹര്‍ജി ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പ്രതിയായ അക്ഷയ് സിംഗ് ഠാക്കൂറിന്റെ അഭിഭാഷകന്‍ അറിയിച്ചു. വിധി സന്തോഷകരം എന്ന് നിര്‍ഭയയുടെ കുടുംബം
3. നിര്‍ഭയ കേസില്‍ പ്രതികളായ മുകേഷ് കുമാര്‍, വിനയ് ശര്‍മ, പവന്‍കുമാര്‍ ഗുപ്ത, അക്ഷയ് സിംഗ് എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചത് 2017 മേയില്‍ സുപ്രീംകോടതി ശരിവയ്ക്കുകയും പുനഃപരിശോധനാ ഹര്‍ജി 2018 ജൂലായില്‍ തള്ളുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഇവരുടെ ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയതിന് പിന്നാലെയാണ് പ്രതികളില്‍ ഒരാള്‍ പുനപരിശോധനാ ഹര്‍ജിയുമായി വീണ്ടും സുപ്രീംകോടതിയില്‍ എത്തിയത്.
4. സവാള വില വീണ്ടും ഉയരുന്നു, കോഴിക്കോട്ട് ഇന്ന് കിലോയ്ക്ക് 160 രൂപയാണ് സവാളയുടെ വില. വെളുത്തുള്ളിയുടെയും, ചെറിയ ഉള്ളിയുടെയും വിലയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. സവാള വരവ് ഗണ്യമായി കുറഞ്ഞതാണ് പ്രധാന കാരണം. മൂന്നുദിവസം കിലോയ്ക്ക് 100 രൂപ വരെ താഴ്ന്നിരുന്നു. വില വര്‍ധനവ് ഉണ്ടായിട്ടും പ്രകൃതി ക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികം ആയി പ്രതിഫലം ലഭിക്കുന്നില്ല എന്ന പരാതിയും വ്യാപകം ആയി ഉയരുന്നുണ്ട്.
5. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് എ.ബി.വി.പി സെമിനാര്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ തൃശൂര്‍ കേരള വര്‍മ കോളേജില്‍ സംഘര്‍ഷം. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് രണ്ട് എ.ബി.വി.പി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. ഇരുവരേയും ഗുരുതര പരുക്കകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഘര്‍ഷം.
6. ഉദയംപേരൂര്‍ വിദ്യ കൊലപാത കേസിലെ പ്രതികളെ തിരുവനന്തപുരത്തെ പേയാട്ട് എത്തിച്ച് തെളിവെടുപ്പ് നടത്തി. കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് ഉദയംപേരൂര്‍ സി.ഐ അറിയിച്ചു. വില്ലയിലെത്തിച്ച പ്രതികളായ പ്രേംകുമാറും സുനിതയും എങ്ങനെയാണ് സംഭവം നടന്നതെന്ന് പൊലീസിനോട് വിശദീകരിച്ചു. ഫോറന്‍സിക് വിദഗ്ദരും വീട് പരിശോധിച്ച് വിരലടയാളവും രക്തസാമ്പിളുകളും ശേഖരിച്ചു.
7. രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ഹര്‍ജിയുമായി സംവിധായകന്‍ വി.എ ശ്രീകുമാര്‍. കോഴിക്കോട് ഒന്നാം മുന്‍സിഫ് കോടതിയില്‍ എം.ടി നല്‍കിയ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കി ഇരിക്കുന്നത്. എം.ടിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം രണ്ട് കോടി രൂപ കൈമാറിയിട്ട് ഉണ്ട്. ഇതൊന്നും കാണാതെയുള്ള വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത് എന്നാണ് ഹര്‍ജിയിലെ വാദം
8. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വല്‍ക്കരിക്കുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വിമാനത്താവളം അദാനി ഗ്രൂപ്പ് കൈമാറുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.സംസ്ഥാന സര്‍ക്കാര്‍,എയര്‍ പോര്‍ട് അതോറിറ്റി എംപ്ലോയീസ് യൂനിയന്‍,കെ എസ്. ഐഡി.സി തുടങ്ങിയവര്‍ ആണ് ഹര്‍ജി നല്‍കിയത്.
9. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി പാലക്കാട് നഗര സഭയില്‍ കയ്യാങ്കളി. സി.പി.എം പ്രമേയത്തെ ബി.ജെ.പി അംഗങ്ങള്‍ എതിര്‍ത്തത് ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൗരത്വ നിയമം അമിത് ഷായുടെയും മോദിയുടെയും കുത്തക ആല്ലെന്നും സി.പി.എം പ്രവര്‍ത്തകര്‍ ആരോപിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയം പ്രമേയത്തെ പിന്തുണച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കൗണ്‍സില്‍ നിറുത്തി വച്ചു.
10. ബീഹാറില്‍ പീഡന ശ്രമത്തില്‍ നിന്ന് രക്ഷ പെട്ട പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്തു. നേരത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവകരാണ് വെടിയുതിര്‍ത്ത്. രാജ് പുരിലെ റോഹ്ത്താസിലാണ് സംഭവം. ഞായറാഴ്ച്ച ആണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഉള്ളശ്രമം നടന്നത്. വീടിന്റെ പറമ്പില്‍ വെച്ചാണ് സംഭവം. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി ഇരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച്ച രാവിലെ ആണ് പെണ്‍കുട്ടിക്ക് വെടി ഏല്‍ക്കുന്നത്.