mujthaba-hussine

ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് തന്റെ പത്മശ്രീ പുരസ്കാരം തിരിച്ച് നൽകുമെന്ന് ഉറുദു സാഹിത്യകാരൻ മുജ്തബ ഹുസൈൻ പറഞ്ഞു. നമ്മുടെ ജനാധിപത്യം തകർന്നുകൊണ്ടിരിക്കുകയാണ്. ഒരു സംവിധാനവും നിലവിലില്ല. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നു- അദ്ദേഹം പറഞ്ഞു.

പ്രമുഖരായ ഉറുദു എഴുത്തുകാരിൽ ഒരാളായ മുജ്തബ് ഹുസൈനിന്റെ രചനകൾ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്. ഉറുദു സാഹിത്യത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ മുൻനിറുത്തി 2007ലാണ് പത്മശ്രീ പരുസ്കാരം ലഭിക്കുന്നത്.