gst-council-

ന്യൂഡൽഹി: ലോട്ടറി ജി.എസ്.ടി ഏകീകരിക്കാൻ ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചു. കേരളത്തിന്റെ എതിർപ്പ് മറികടന്നാണ് ജി.എസ്.ടി നിരക്ക് 28 ശതമാനമാക്കി ഏകീകരിച്ചത്. ജി.എസ്.ടി കൗൺസിലി‍ൽ വോട്ടെടുപ്പിലൂടെയായിരുന്നു തീരുമാനം.

കേരള ലോട്ടറിക്ക് 12% ജി.എസ്.ടി തുടരണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഇതുവരെ ലോട്ടറികൾക്ക് രണ്ടു നിരക്കുകളാണ് ഉണ്ടായിരുന്നത്, ആദ്യമായാണ് ജി.എസ്.ടി കൗൺസിലിൽ വോട്ടെടുപ്പിലൂടെ നികുതി ഏകീകരണം ഉണ്ടാകുന്നത്. അടുത്തവർഷം മാർച്ച് ഒന്നു മുതൽ ഏകീകരിച്ച ജി.എസ്.ടി നിരക്ക് പ്രാബല്യത്തിൽ വരും.