jamia-

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾ വീണ്ടും പ്രക്ഷോഭത്തിന്. നാളെ ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തുമെന്ന്സമരസമിതി പ്രഖ്യാപിച്ചു. ദേശീയ തലത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്കും ജാമിയ സമര സമിതി ആഹ്വാനം ചെയ്തു. സമരത്തിന് എല്ലാ കാമ്പസിലെയും വിദ്യാർത്ഥികൾ പിന്തുണ നൽകണമെന്ന് സമരസമിതി അഭ്യർത്ഥിച്ചു..

ജാമിയ മിലിയ വിദ്യാർത്ഥികൾ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങളെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി സംഘർഷ ഭരിതമായിരുന്നു. പൊലീസിന്റെ ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും നിരവധി പേർക്കാണ് പരിക്കേറ്റത്.