tini-tom

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ നടൻ ടിനി ടോം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതേ തുടർന്ന് പോസ്റ്റ് പിൻവലിച്ച് ക്ഷമ ചോദിച്ച് താരം രംഗത്തെത്തി. തന്റെ പോസ്റ്റ് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും പ്രധാനമന്ത്രിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഫേസ്ബുക്ക് ലൈവിലൂടെ ടിനിടോം പറഞ്ഞു.

എന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധരിക്കപ്പെടുമെന്ന് വിചാരിച്ചതല്ല. സോഷ്യൽ മീഡിയയിൽ അത് വളച്ചൊടിച്ചു. ഞാൻക്ഷമ ചോദിക്കുന്നു, ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് മനസിലായി. ഞാൻ പോസ്റ്റ് ചെയ്തതിനെ വേറെ രീതിയിൽ വ്യാഖ്യാനിച്ചതുകൊണ്ടാണ് അത് തെറ്റായത്. ഞാന്‍ ഉദ്ദേശിച്ചത് അതല്ല. പൗരത്വ ബില്ലിനെച്ചൊല്ലി എന്തിനാണ് പ്രശ്‌നങ്ങൾ എന്ന അർഥത്തിലാണ് ആ പോസ്റ്റ് ചെയ്തത്. ഒരാളുടെ മനസ് വേദനിപ്പിക്കാൻ എനിക്കറിയില്ല. ചിരിപ്പിക്കാനും ചിരിക്കാനുമേ അറിയൂ. ഒരിക്കലും ഒരു പ്രസ്ഥാനത്തിനെതിരേ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഒരിക്കലും പ്രധാനമന്ത്രിക്ക് എതിരായി ഞാന്‍ പറഞ്ഞിട്ടില്ല. മുൻപ് മമ്മൂക്കയെ നായകനാക്കി ഞാൻ സിനിമ സംവിധാനം ചെയ്യുന്നും എന്നൊരു പ്രചരണവും നടന്നിരുന്നു.- ടിനി ടോം പറഞ്ഞു.

ഒരിക്കലും ഞാൻ പ്രധാനമന്ത്രിക്കെതിരെ ഒന്നും പറഞ്ഞില്ല. നാട്ടിൽ നടന്ന ഒരു കഥ ഞാൻ പോസ്റ്റിട്ടതാണ്. മുൻപൊരു നാട്ടിൽ അക്രമാസ്‌ക്തമായ ജനക്കൂട്ടം അവിടുത്തെ പ്രധാനമന്ത്രിയെ കൊന്നുതിന്നു എന്ന് എഴുതിയിട്ടുള്ള ഒരു ചിത്രമാണ് ടിനി ടോം ഇന്ന് രാവിലെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. എന്നാൽ ഇതിനെതിരെ സൈബർ ആക്രമണം നടന്നിരുന്നു.