ലോട്ടറി നികുതി ഏകീകരണത്തില്‍ കേരളത്തിന് തിരിച്ചടി...
1. ജി.എസ്.ടി കൗണ്‍സിലിന്റെ ലോട്ടറി നികുതി ഏകീകരണത്തില്‍ കേരളത്തിന് തിരിച്ചടി. കേരളത്തിന്റെ എതിര്‍പ്പ് മറികടന്ന് എല്ലാ ലോട്ടറികള്‍ക്കും 28 ശതമാനം നികുതി ഈടാക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം. കേരള ലോട്ടറിക്ക് 12 ശതമാനം ജി.എസ്.ടി എന്ന ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചില്ല. ഇതോടെ സ്വകാര്യ ലോട്ടറികള്‍ക്ക് കേരളത്തില്‍ എത്താന്‍ അവസരം ഒരുങ്ങും. ജി.എസ്.ടി കൗണ്‍സിലില്‍ ആദ്യമായി വോട്ടെടുപ്പ് നടന്നത് ലോട്ടറി വിഷയത്തില്‍ ആണ്. ഇതുവരെ രണ്ട് നികുതികള്‍ ആണ് ഉണ്ടായിരുന്നത്. അതേസമയം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഏകീകരണത്തെ എതിര്‍ത്തു. രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
2. പൗതര്വ നിയമത്തിന് എതിരെ രാജ്യത്ത് പ്രതിഷേധം തുടരവെ, സമരം കൂടുതല്‍ കടുപ്പിക്കാന്‍ ഒരുങ്ങി ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. ജാമിയ വിദ്യാര്‍ത്ഥികള്‍ നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തും. ദേശീയ തലത്തില്‍ പ്രതിഷേധിക്കാന്‍ ആണ് ജാമിയ മിലിയ സമര സമിതിയുടെ തീരുമാനം. അതേസമയം, ഭേദഗതിയില്‍ മദ്രാസ് സര്‍വകലാശാലയില്‍ പ്രതിഷേധം തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയും ആയി എത്തിയ നടന്‍ കമലഹാസനെ പൊലീസ് തടഞ്ഞു. കമല്‍ ഹാസനെ ക്യാമ്പസിന് അകത്ത് കടത്തില്ല എന്ന് പൊലീസ്. സുരക്ഷ മുന്‍നിറുത്തി ആണ് പൊലീസ് നടപടി. പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരെ രാജ്യം എങ്ങും ശബ്ദം ഉയരുക ആണ്. അവരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ആവില്ല എന്ന് കമല്‍ ഹാസന്‍ പ്രതികരിച്ചു.
3. നിയമത്തിന് എതിരെ ഡിസംബര്‍ 23 ന് നടക്കുന്ന മഹാറാലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒപ്പം മക്കള്‍ നീതി മയ്യം അണി ചേരും എന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമത്തിന് എതിരെ രാജ്യവ്യാപകം ആയി ഇരമ്പുന്ന പ്രതിഷേധം ചെന്നൈയിലേക്കും പടര്‍ന്നതോടെ മദ്രാസ് സര്‍വകലാശാല തിങ്കളാഴ്ച വരെ അടച്ചിരിക്കുക ആണ്. മദ്രാസ് ഐ.ഐ.ടിയിലും അനിശ്ചിതകാല സമരത്തിന് വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്ന് മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിരിക്കുക ആണ്. ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ തുടരുകയാണ്.
4. അതേസമയം, പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് ആര്‍ച്ചുബിഷപ്പ് സൂസെപാക്യവും രംഗത്ത്. ജനാധിപത്യ രാജ്യത്തില്‍ ആരോടും വിഭാഗീയത കാട്ടരുത് എന്നായിരുന്നു സൂസെപാക്യത്തിന്റെ പ്രതികരണം. സഭയിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന് കരുതരുത് എന്നും സാഹചര്യം വരുമ്പോള്‍ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും എന്നും സൂസപാക്യം പറഞ്ഞു.
5. കവി വി. മധുസൂദനന്‍ നായര്‍ക്കും കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനും ആയ ശശി തരൂരിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ശശി തരൂര്‍ രചിച്ച ഇറ ഒഫ് ഡാര്‍ക്ക്‌നെസ്സ് എന്ന പുസ്തകത്തിനും മധുസൂദനന്‍ നായര്‍ എഴുതിയ അച്ഛന്‍ പിറന്ന വീട് എന്ന കവിതാ സമാഹാരത്തിനും ആണ് പുരസ്‌ക്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ നടക്കുന്ന സാഹിത്യ അക്കാദമി അക്ഷരോത്സവത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങില്‍ വെച്ച് ഫെബ്രുവരി 25ന് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
6. നിര്‍ഭയാ കേസില്‍ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന് വധശിക്ഷ വിധിച്ച് സുപ്രീംകോടതി. പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എ.എസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവര്‍ ആണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്, പ്രതിഭാഗ വാദങ്ങള്‍ എല്ലാം തള്ളിക്കൊണ്ട്, പ്രതി ദയ അര്‍ഹിക്കുന്നില്ല എന്ന നിരീക്ഷണത്തോടെ. ഹര്‍ജി പരിഗണിക്കുന്നതിനിടെ നിരവധി വാദമുഖങ്ങള്‍ പ്രതിഭാഗം ഉയര്‍ത്തി എങ്കിലും പുതിയതായി എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരായുക ആയിരുന്നു
7. വധശിക്ഷ പ്രാകൃത നിയമം ആണെന്നും പ്രതിയുടെ ഭാഗങ്ങള്‍ കേള്‍ക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ല എന്നും പ്രതിഭാഗം വാദിച്ചു. മനുഷ്യത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട സംഭവമാണ് ഇതെന്നും ശിക്ഷ നടപ്പാക്കുന്നത് തടയാനുള്ള ശ്രമമാണ് പുന പരിശോധനാ ഹര്‍ജിയെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ശിക്ഷയില്‍ ഇളവ് നല്‍കരുത് എന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് ഹര്‍ജി തള്ളിയതായി കോടതി ഉത്തരവിട്ടത്. വധശിക്ഷ ഒഴിവാക്കാന്‍ തിരുത്തല്‍ ഹര്‍ജി എന്ന സാധ്യത കൂടി തേടുമെന്നും ഹര്‍ജി ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പ്രതിയായ അക്ഷയ് സിംഗ് ഠാക്കൂറിന്റെ അഭിഭാഷകന്‍ അറിയിച്ചു. വിധി സന്തോഷകരം എന്ന് നിര്‍ഭയയുടെ കുടുംബം
8. നിര്‍ഭയ കേസില്‍ പ്രതികളായ മുകേഷ് കുമാര്‍, വിനയ് ശര്‍മ, പവന്‍കുമാര്‍ ഗുപ്ത, അക്ഷയ് സിംഗ് എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചത് 2017 മേയില്‍ സുപ്രീംകോടതി ശരിവയ്ക്കുകയും പുനഃപരിശോധനാ ഹര്‍ജി 2018 ജൂലായില്‍ തള്ളുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഇവരുടെ ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയതിന് പിന്നാലെയാണ് പ്രതികളില്‍ ഒരാള്‍ പുനപരിശോധനാ ഹര്‍ജിയുമായി വീണ്ടും സുപ്രീംകോടതിയില്‍ എത്തിയത്