സമ്പർക്ക ക്ലാസ്
വിദൂരവിദ്യാഭ്യാസ വിഭാഗം കാര്യവട്ടം, കൊല്ലം കേന്ദ്രങ്ങളിൽ നടത്തി വരുന്ന ഒന്നാം സെമസ്റ്റർ പി.ജി ക്ലാസുകൾ (എം.ബി.എ, എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ ഒഴികെ) ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിറുത്തിവച്ചിരിക്കുന്നു.
അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം സമ്പർക്ക ക്ലാസുകൾ കാര്യവട്ടം, കൊല്ലം കേന്ദ്രങ്ങളിൽ 21 മുതൽ 29 വരെ (25 ഒഴികെ) തുടർച്ചയായി നടത്തും.
ഡിസർട്ടേഷൻ
2018 ലെ എം.എഡിന്റെ പുതിയ സ്കീം പ്രകാരം 2018 - 20 ബാച്ചിലെ എം.എഡ് വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ പരീക്ഷയോടൊപ്പം ഡിസർട്ടേഷൻ സമർപ്പിക്കുന്നതിനുളള അവസാന തീയതി ജനുവരി 28.
പരീക്ഷാഫലം
നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി മേഴ്സിചാൻസ് (2010 & 2011 അഡ്മിഷൻ) (സപ്ലിമെന്ററി 2012 അഡ്മിഷൻ മാത്രം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.