ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ ചേതൻ ഭഗത്. പൊതുവെ ബി.ജെ.പി അനുകൂല നിലപാടെടുത്തിരുന്ന ചേതൻ ഭഗത് പൗരത്വ ബില്ലിനെതിരെ ശക്തമായ ഭാഷയിലാണ് ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്.
രാജ്യത്തു നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും അത് പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ചുമാണ് ആദ്യം ചിന്തിക്കേണ്ടത്. രാജ്യത്തെ യുവാക്കൾ രോഷാകുലരാണെന്നും അവർക്ക് ആവശ്യത്തിന് ജോലിയോ ശമ്പളമോ ഇല്ലെന്നും അവരോട് കളിക്കാൻ നിൽക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു..
Those who fantasize about India with a Hindu king and his subservient subjects, remember this. Even if I dignified your bigotry (I don’t), you can't wish 200mn Muslims away. Try that and India will burn,GDP will crash and your kids will be unsafe and jobless.Stop these fantasies!
— Chetan Bhagat (@chetan_bhagat) December 16, 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരങ്ങൾക്കൊപ്പമാണ് താന്നെന്നും ചേതൻ ഭഗത് പറയുന്നു. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കുന്നു .ഒരു ഹിന്ദു രാജാവും അയാൾക്ക് പാദസേവ ചെയ്യുന്നവരും മാത്രമുള്ള ഇന്ത്യയെപ്പറ്റി സ്വപ്നം കാണുന്നവർ 200 ദശലക്ഷം മുസ്ലിങ്ങളെ ഇവിടെ നിന്ന് പുറത്താക്കാമെന്ന് കരുതേണ്ട. അതിനു ശ്രമിച്ചാൽ ഇന്ത്യ കത്തുമെന്നും ജി.ഡി.പി തകരുമെന്നും ഇനിയുള്ള തലമുറയെപ്പോലും അത് ബാധിക്കുമെന്നും ചേതൻ ഭഗത് പറയുന്നു.
Whatever their historical names, there are no Hindu or Muslim universities in India. They are all Indian universities. And they all must be protected.
— Chetan Bhagat (@chetan_bhagat) December 16, 2019