തിരുവനന്തപുരം: എല്ലാ പ്രൈമറി സ്‌കൂളു​ക​ളിലും ഹൈസ്‌കൂൾ, ഹയർസെ​ക്കൻഡറി ക്ലാസു​ക​ളിലെ പിരീഡു​കൾ കണ​ക്കി​ലെ​ടുത്ത് മുഴു​വൻ വിദ്യാ​ല​യ​ങ്ങ​ളിലും തസ്തിക സൃഷ്ടിച്ച് കലാ കായിക പ്രവൃ​ത്തി​പ​രി​ചയ അദ്ധ്യാ​പ​കരെ നിയ​മി​ക്കുക എന്ന മുദ്രാ​വാ​ക്യ​ങ്ങ​ളു​ന്ന​യിച്ച് കെ.എ​സ്.ടി.എയുടെ നേതൃ​ത്വ​ത്തിൽ അദ്ധ്യാ​പ​കർ സെക്ര​ട്ടേ​റി​യറ്റ് മാർച്ചും ധർണ​യും​ ന​ട​ത്തി. ധർണ ജന​റൽ സെക്ര​ട്ടറി കെ.സി. ഹരി​കൃ​ഷ്ണൻ ഉദ്ഘാ​ടനം ചെയ്തു. പ്രസി​ഡന്റ് കെ.ജെ. ഹരി​കു​മാർ അദ്ധ്യക്ഷ​നാ​യി. ട്രഷ​റർ ടി.വി. മദ​ന​മോ​ഹ​നൻ, സെക്ര​ട്ടറി കെ.സി. അലി​ ഇ​ക്ബാൽ എന്നി​വർ സംസാരി​ച്ചു. ബി. സുരേഷ് സ്വാഗ​തവും എൻ.ടി. ശിവ​രാ​ജൻ നന്ദിയും പറ​ഞ്ഞു.