എട്ടു വർഷം മുന്നെ മരണപ്പെട്ട മകൾക്ക് ജന്മദിനാശംസകളുമായി മലയാളത്തിന്റെ പ്രിയ ഗായിക കെ. എസ് ചിത്ര. മകൾ നന്ദനയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചാണ് മലയാളത്തിന്റെ വാനമ്പാടി പിറന്നാശാസംകൾ നേർന്നത്. ‘ഇന്ന് നിന്റെ പിറന്നാൾ ആഘോഷിക്കുമ്പോൾ മധുരവും മനോഹരവുമായ എല്ലാ ഓർമകളും ഞങ്ങളുടെ മനസിലേക്ക് ഓടിയെത്തുകയാണ്. നിന്നെ ഞങ്ങൾ ഒരുപാട് മിസ് ചെയ്യുന്നു. അത്രയധികം സ്നേഹിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനയ്ക്ക് അങ്ങ് സ്വർഗത്തിൽ മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നു’- ചിത്ര ഫേസ്ബുക്കിൽ കുറിച്ചു.
2002ലാണ് ചിത്രയ്ക്ക് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. 2011 ഏപ്രിൽ 11–ന് ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു. മകളോടുള്ള സ്നേഹം പങ്കുവച്ചുള്ള ചിത്രയുടെ ഫേസ്ബുക്ക് പോസ്റ്റിന് നിരവധി പേരാണ് പിറന്നാളാശംകളുമായി രംഗത്തെത്തിയത്.