abvp-

തൃശൂർ: കേരള വർമ്മ കോളേജിൽ എ.ബി.വി.പി പ്രവർത്തകരെ മർദ്ദിച്ച 20 എസ്.എഫ്.ഐക്കാർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് സെമിനാർ നടത്തിയ എ.ബി.വി.പി പ്രവർത്തകരെയാണ് മർദ്ദിച്ചത്. രണ്ട് പേരെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പൗരത്വ ബില്ലിനെ അനുകൂലിച്ച് എ.ബി.വി.പി പ്രവർത്തകർ കാമ്പസിൽ സംവാദം സംഘടിപ്പിച്ചിരുന്നു. ഇത് എസ്.എഫ്‌.ഐ പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് പ്രതീകാത്മകമായി കാമ്പസിന് പുറത്ത് എ.ബി.വി.പി പ്രവർത്തകർ പരിപാടി സംഘടിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം എസ്.എഫ്‌.ഐ എ.ബി.വി.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ഇന്നത്തെ സംഘർഷം.


എ.ബി.വി.പി പ്രവർത്തകനെ എസ്.എഫ്‌.ഐക്കാർ വളഞ്ഞിട്ട് ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ എസ്.എഫ്‌.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.