ടിക് ടോക് പ്രേമികളുടെ ഇഷ്ടതാരമാണ് ഫുക്രു. ടിക് ടോക്കിനോടു മാത്രമല്ല വാഹനങ്ങളോടുള്ള തന്റെ പ്രണയവും തുറന്ന് പറയുകയാണ് ഫുക്രു. വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഒരു ചുവപ്പ് വോക്സ് വാഗൺ പോളോ ജി.റ്റി സ്വന്തമാക്കണം. ഫുക്രുവിന് പ്രണയവും പോളോയോട് തന്നെ.
ബൈക്കും, കാറുമൊന്നും ഓടിക്കാൻ തന്നെയാരും പഠിപ്പിച്ചതല്ല. അച്ഛൻ ബൈക്കോടിക്കുമ്പോൾ ക്ലച്ച് പിടിക്കുന്നതും, ഗിയർ മാറ്റുന്നതുമെല്ലാം ആത്ഭുതത്തോടെ കണ്ടു നിന്നു. ബൈക്കോടിച്ച പരിചയം വച്ച് സുഹൃത്തിന്റെ കാറാണ് ആദ്യമോടിക്കുന്നത്. അത്ര പരിചിതമല്ലാത്ത പവർ സ്റ്റിയറിങ്ങാണ് ഫുക്രുവിന് പണി കൊടുത്തത്. വണ്ടി പോസ്റ്റിടിച്ചു മറിക്കുന്നതിന് മുൻപ് ബ്രേക്കമർത്തി.
സ്വന്തമായിട്ടാണ് താൻ വണ്ടി പഠിച്ചത്. അതുകെണ്ട് വണ്ടിയെക്കുറിച്ച് പറയാനും ഏറെയുണ്ട്. നമ്മളെല്ലാവരും മേക്കപ്പ് ചെയ്യില്ലെ? ഉദ്യോഗസ്ഥർ വരെ മുടിചീവി, പൗഡറിടുന്നില്ലെ. എങ്കിൽ വണ്ടി ഭംഗിയാക്കാൻ എന്തുകൊണ്ട് കുറച്ച് ഓൾട്ടറേഷൻ ചെയ്തുകൂടെ? കൗമുദി ചാനലിലെ ഡ്രീം ഡ്രൈവ് എന്ന പരിപാടിയിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്.