തിരുവനന്തപുരം: തെങ്ങുകയറ്റ ജോലിയിൽ നിന്നും യുവാക്കൾ പിൻമാറുന്നതിനുള്ള കാരണം കണ്ടെത്തി മന്ത്രി ഇ.പി ജയരാജൻ. തെങ്ങില്‍ കയറുന്നവരുടെ കൈകാലുകളില്‍ തഴമ്പുണ്ടാകും. അതിനാല്‍ പെണ്‍കുട്ടികള്‍ ഇവരെ വിവാഹം കഴിക്കാന്‍ തയ്യാറാകാത്തതാണ് യുവാക്കള്‍ തെങ്ങുകയറ്റം ഉപേക്ഷിക്കാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു.
"തെങ്ങില്‍ കയറുന്ന ധാരാളം തൊഴിലാളികള്‍ മുമ്പുണ്ടായിരുന്നു. ഈ സൗന്ദര്യശാസ്ത്രം അനുസരിച്ച് ഇതില്‍ കയറിക്കൊണ്ടിരിക്കുമ്പോള്‍ കയ്യിലും കാലിലും തഴമ്പു വരും. ചെറുപ്പക്കാരാണെങ്കില്‍ പിന്നെ കല്യാണം കഴിക്കാന്‍ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുകയില്ല. അതുകൊണ്ട് എന്താ ചെയ്യുകയെന്നു വച്ചാല്‍ യുവാക്കള്‍ ഈ തൊഴില്‍ ഉപേക്ഷിച്ചു"- ഇ.പി ജയരാജൻ വ്യക്തമാക്കി.