oyo

മുംബയ്: ഓയോ ഹോംസ് ആന്റ് ഹോട്ടൽസ് 2000 ത്തിലധികം ജീവനക്കാരെ പിരിച്ചു വിടുന്നു. ജീവനക്കാരെക്കുറച്ച്, സാങ്കേതിക വിദ്യ വ്യാപിപ്പിക്കുന്നതിന്റെയും, ചെലവു ചുരുക്കലിന്റെയും

ഭാഗമായാണ് നടപടി. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ 360 കോടിയിലധികം രൂപയുടെ നഷ്ടം കന്പനിക്കുണ്ടായിരുന്നു. വിൽപ്പന, വിതരണം, ഓപ്പറേഷൻസ് എന്നിവയിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുന്നതോടെ വരും വർഷങ്ങളിൽ നേട്ടമുണ്ടാക്കാൻ സാധിക്കും എന്നാണ് കന്പനി പ്രതീക്ഷിക്കുന്നത്.. നിലവിൽ 10,000 ത്തിലധികം ജിവനക്കാരുണ്ട് ഓയോയിൽ..

ആഗോള അംഗീകാരമുള്ള ചുരുക്കം ചില ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ഓയോ. 2013 ൽ ഒഡീഷ സ്വദേശിയായ റിതേഷ് അഗർവാളാണ് ഈ സംരഭത്തിന്റെ സ്ഥാപകൻ. ആറ് വർഷം കൊണ്ട് നിരവധി രാജ്യങ്ങളിലായി പതിനായിരത്തിലധികം ഹോട്ടലുകളും, ഹോളിഡെ ഹോമുകളും ഓയോയുടെ ഭാഗമായിട്ടുണ്ട്..

സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ്, ഗ്രീനോക്സ് ക്യാപിറ്റൽ തുടങ്ങി എഴു കന്പനികളാണ് ഓയോ നിക്ഷേപകർ.. ഇന്ത്യയിലുടനീളം ഹോസ്പിറ്റാലിറ്റി പ്രവർത്തനങ്ങൾക്കായി 26 ലധികം പരിശീലന കേന്ദ്രങ്ങളും ഓയോക്കുണ്ട്..ഓയോക്ക് പുറമെ ഒല 1000 തെഴിലാളികളെയും, പേടിഎം 500 തൊഴിലാളികളെയും പിരിച്ച് വിട്ടിട്ടുണ്ട്..