aa

ഡൾഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം കടുത്ത പ്രതിഷേധമാണ്. ഇന്ന് അനീതിക്കെതിരെ പോരാടാത്തവരെ ചരിത്രം നാളെ ഭീരുക്കളായി രേഖപ്പെടുത്തുമെന്നു പ്രിയങ്ക ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെ ഡൾഹിയിൽ പ്രതിഷേധം ശക്തമായതോടെ കൂടുതൽ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. പ്രതിഷേധം ശക്തമാവുന്നതിനിടെ എല്ല ജനങ്ങളെയും നരേന്ദ്ര മോദി സർക്കാർ നിശബ്ദരാക്കാൻ ശ്രമിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡൾഹിയിൽ ചെങ്കോട്ടയിലും പരിസരത്തും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും, ഇന്റെർനെറ്റ് സേവനം റദ്ദാക്കുകയും ചെയ്തതിനെതിരെയാണ് പ്രിയങ്ക രംഗത്തെത്തിയത്. മെട്രോ സ്‌റ്റേഷനുകളെല്ലാം അടച്ചിട്ടു, ഇന്റെർനെറ്റ് സേവനം റദ്ദാക്കി, എല്ലായിടത്തും 144 പ്രഖ്യാപിച്ചു. അധികാരികൾക്കെതിരെ ശബ്ദം ഉയർത്താൻ അനുവാദമില്ല. പൊതുജനത്തിന്റെ പണം പറ്റുന്ന സർക്കാർ തന്നെ ജനങ്ങളെ ഭയപ്പെടുത്തുന്നു എന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.
രാവിലെ ചെങ്കോട്ടയിൽ പ്രതിഷേധ മാർച്ച് നടത്തിയവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. "എന്നെ ഇപ്പോൾ ലാൽ ഖിലയിൽ തടഞ്ഞുവച്ചിട്ടുണ്ട്. ആയിരത്തോളം പ്രതിഷേധക്കാർ ഇതിനകം തടങ്കലിലായി' .എന്ന്‌ പിടിയിലായ സ്വരാജ്യ അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് ട്വിറ്ററിൽ കുറിച്ചു