ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ആലിയ ഭട്ടും രൺബീർ കപൂറും. താരങ്ങളുടെ പ്രണയവും ഡേറ്റിംഗുമെല്ലാം പ്രേക്ഷകർ ആഘോഷമാക്കുകയാണ്. വിവാഹത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അടുത്ത വർഷം വിവാഹമുണ്ടാകുമെന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. വിവാഹം പോലെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നത് ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ബ്രഹ്മാസ്ത്രയ്ക്ക് വേണ്ടിയാണ്. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വാരണാസിയിലെ ഗായ് ഘട്ടിൽ പുരോഗമിക്കുകയാണ്. ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത് ചിത്രീകരണത്തിനിടയിലെ ഒരു വീഡിയോയാണ്. ആലിയയ്ക്ക് മുന്നിൽ രൺബീർ ഷർട്ടൂരുന്ന വീഡിയോ ആണത്. ഇതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. നൂറ് കണക്കിന് ജനങ്ങളുടെ മുന്നിൽ വച്ചായിരുന്നു താരം ഷർട്ട് ഊരിയത്. ചിത്രീകരണത്തിനിടയിലെ പരിശീലനത്തിനിടെയാണ് താരത്തിന് ഷർട്ട് അഴിക്കേണ്ടി വന്നത്.
ചിത്രങ്ങളും വീഡിയോയും വൈറലായതോടെ താരത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഒരു ഷോയ്ക്കിടെ നടൻ അക്ഷയ് കുമാർ പാന്റിന്റെ ബട്ടൻ ഊരിയത് വൻ വിവാദമായിരുന്നു. അന്ന് താരത്തെ വിമർശിച്ച് ഭാര്യയും നടിയുമായ ട്വിങ്കിൾ ഖന്ന രംഗത്തെത്തിയിരുന്നു.