ആലുവ: പ്രധാനമന്ത്രിയെ വധിക്കാൻ താൻ ആഹ്വാനം ചെയ്തെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെെന്നും ഫേസ്ബുക്ക് പോസ്റ്റ് സൈബർ പോരാളികൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും നടൻ ടിനി ടോം പറഞ്ഞു. ആർക്കെങ്കിലും വേദനിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട പോസ്റ്റാണ് വിവാദമായത്. 1962ൽ ജനവിരുദ്ധ തീരുമാനമെടുത്ത ഡച്ച് പ്രധാനമന്ത്രിയെ ജനം കൊന്ന് ഭക്ഷിച്ചെന്നായിരുന്നു പോസ്റ്റ്. ഇത് സമരം ചെയ്യുന്നവർ വ്യാപകമായി പ്രചരിപ്പിച്ചതോടെ വിവാദമായി. പ്രധാനമന്ത്രിയെ വധിക്കാൻ ആഹ്വാനം ചെയ്തെന്ന നിലയിലേക്ക് പ്രചാരണം വഴിമാറി. ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബാബു കരിയാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
അമേരിക്കയിലെ ഒരു സുഹൃത്തിൽ നിന്നു ലഭിച്ച പോസ്റ്റ് ഷെയർ ചെയ്തത് ഇത്രയും വിവാദമാകുമെന്ന് കരുതിയില്ലെന്നും ടിനി ടോം പറഞ്ഞു.