pinarayi-vijayan-

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്ക് എതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പേരിൽ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു..


ആക്രമിക്കപ്പെടുന്നതിൽ കേരളത്തിൽ നിന്നുള്ള കുട്ടികളുമുണ്ട്. വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെയും സംസ്ഥാന സർക്കാരിന്റെയും ആകുലതകൾ മനസിലാക്കണമെന്നും വിദ്യാർത്ഥികൾക്ക് നേരെ നടത്തുന്ന അക്രമങ്ങൾ തടയാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പൈട്ടു.


ഡൽഹിയിൽ പ്രതിഷേധം നടത്തിയ മലയാളി വിദ്യാർത്ഥികളെ ഒരുസംഘം തിരഞ്ഞുപിടിച്ച് മർദ്ദിച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ജാമിയ മിലിയ, അലിഗഢ് സർവകലാശാലകളിലെ നാട്ടിലേക്ക് മടങ്ങാൻകഴിയാതിരുന്ന നൂറുകണക്കിന് മലയാളി വിദ്യാര്‍ത്ഥികൾക്ക് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഡൽഹി കേരള ഹൗസിൽ താമസ സൗകര്യം ഒരുക്കിയിരുന്നു.