cummins-

കൊൽക്കത്ത: ഐപിഎൽ 2020 സീസണിലേക്കുള്ള താരലേലത്തിൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായി പാറ്റ് കമ്മിൻസ്. രണ്ടു കോടി രൂപ അടിസ്ഥാന വിലയുമായി ലേലത്തിനെത്തിയ കമ്മിൻസിനെ വാശിയേറിയ ലേലത്തിനൊടുവിൽ 15.5 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. 2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന മാക്സ്‍വെൽ,10.75 കോടി രൂപയ്ക്ക് പഴയ തട്ടകമായ കിംഗ്സ് ഇലവൻ പഞ്ചാബിലെത്തി.

ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ് (10 കോടി രൂപയ്ക്ക് ആർ.സി.ബിയിൽ), വെസ്റ്റിൻഡീസ് താരം ഷെൽഡൺ കോട്രൽ (8.5 കോടിക്ക് കിംഗ്സ് ഇലവൻ പഞ്ചാബ്), നേഥൻ കൂൾട്ടർനീൽ (8 കോടിക്ക് മുംബൈ ഇന്ത്യൻസിൽ), ഇംഗ്ലണ്ട് താരം സാം കറൻ (5.5 കോടിക്ക് ചെന്നൈയിൽ), ഇംഗ്ലണ്ട് നായകൻ ഒയിൻ മോർഗൻ (5.25 കോടി രൂപയ്ക്ക് കൊൽക്കത്തയിൽ), ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (4.40 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ) എന്നിവരാണ് ഇതുവരെ കൂടുതൽ വില ലഭിച്ചവർ. ഇന്ത്യൻ താരങ്ങളിൽ വരുൺ ചക്രവർത്തിക്കാണ് (4 കോടിക്ക് കൊൽക്കത്തയിൽ) കൂടുതൽ വില ലഭിച്ചത്.

Congratulations to @SHetmyer & @DelhiCapitals @Vivo_India #IPLAuction pic.twitter.com/3jC3i2EZ0F

— IndianPremierLeague (@IPL) December 19, 2019


ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ അഞ്ചേകാൽ കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തി. കേരളതാരം റോബിൻ ഉത്തപ്പയെ രാജസ്ഥാൻ റോയൽസാണ് വാങ്ങിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈ വർഷം റിലീസ് ചെയ്ത ഓസീസ് താരം ക്രിസ് ലിന്നിനെയാണ് ആദ്യം ലേലത്തിന് അവതരിപ്പിച്ചത്. അടിസ്ഥാന വിലായായ രണ്ടു കോടി രൂപയ്ക്ക് മുംബയ് ഇന്ത്യൻസ് ലിന്നിനെ സ്വന്തമാക്കി. 12 രാജ്യങ്ങളിൽനിന്നായി 332 താരങ്ങളാണു ലേലത്തിനുള്ളത്. ഇതിൽ 73 പേർക്കാണ് അവസരം

.@SunRisers all set to welcome Virat Singh to the Orange Family? #IPLAuction pic.twitter.com/kSaTK2P6xC

— IndianPremierLeague (@IPL) December 19, 2019


🗣 Hear what @patcummins30 has to say about returning home to KKR 😍#IPLAuction #KorboLorboJeetbo #IPL2020 #PatCummins pic.twitter.com/abULyraWZE

— KolkataKnightRiders (@KKRiders) December 19, 2019