citizenship-bill-

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് ശേഷം എൻ.ഡി.എ സർക്കാർ രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കുമെന്നാണ്ബി.ജെ..പി വർക്കിംഗ് പ്രസിഡന്റ് ജെ.പി.നദ്ദ. പൗരത്വ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിൽ നന്ദിയറിയിച്ച് അഫ്ഗാൻ അഭയാർത്ഥികൾ നദ്ദയെ സന്ദർശിച്ചിരുന്നു. ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജെപി നദ്ദയുടെ വിവാദ പരാമർശം. പൗരത്വ ഭേദഗതി നിയമം മാത്രമല്ല ദേശീയ പൗരത്വ രജിസ്റ്ററും ( എൻ.ആർ.സി) സർക്കാർ കൊണ്ടുവരുമെന്നും നദ്ദ പറഞ്ഞു.

എൻ.ആർ.സി രാജ്യത്ത് മുഴുവനും നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എൻ.ആർ.സി നടപ്പിലാകുകയും പൗരത്വ ഭേദഗതിയിലൂടെ മുസ്ലീങ്ങൾ മാത്രം തഴയപ്പെടുകയും ചെയ്യുമെന്നതാണ് രാജ്യത്ത് ആശങ്കയും പ്രതിഷേധവും ഉണ്ടാവാന്‍ കാരണം.