ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് രംഗത്തെത്തിയ വിദ്യാർത്ഥികൾക്ക് പിന്തുണയർപ്പിച്ച് കൊണ്ട് ജാമിയ മിലിയ ഇസ്ലാമിയയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ‘ജാമിയ വിദ്യാർത്ഥികളെ പിന്തുണച്ച് കൊണ്ട് വെബ്‌സൈറ്റ് ഹാക്ക് ചെയ്യുന്നു എന്നാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. മാത്രമല്ല അടിച്ചമര്‍ത്തലുകൾക്കെതിരെ ജാമിയ വിദ്യാർത്ഥികള്‍ പോരാടുമെന്നും പോരാട്ടത്തെ ഇല്ലാതാക്കാൻ ശ്രമിക്കരുതെന്നും കുറിപ്പിൽ പറയുന്നു.
‘അവർ നിങ്ങളെ അടിച്ചമര്‍ത്തുമ്പോഴെല്ലാം കൂടുതല്‍ ശക്തരാകുക! ശക്തമായി പോരാടുക! ശക്തമായി പോരാടുക! ശക്തമായി പോരാടുക! അവരെ പിന്തുണക്കുന്നവരെ പോലെ നമ്മളും മൂകരാണെന്നാണ് മോദിയുടേയും അമിത്ഷായുടേയും വിചാരം. പക്ഷെ ഞങ്ങൾ വിദ്യാർത്ഥികളാണെന്നും സന്ദേശത്തിൽ പറയുന്നു. ഡാർക്ക് നൈറ്റ് എന്ന ഹാർക്കേഴ്സ് ആണ് വൈബ്സൈറ്റ് ഹാക്ക് ചെയ്തത്.