ചെന്നൈ : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സിയെ നേരിടും. ലീഗിലെ താഴേക്കിടയിലുള്ളവരുടെ പോരാട്ടം ചെന്നൈ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ബ്ളാസ്റ്റേഴ്സിന് എട്ട് കളികളിൽ നിന്ന് ഏഴ് പോയിന്റും ചെന്നൈയിന് ഏഴ് മത്സരങ്ങളിൽനിന്ന് ആറ് പോയിന്റുമാണുള്ളത്. സീസണിൽ മൂന്ന് തോൽവികളും നാല് സമനിലകളും വഴങ്ങിക്കഴിഞ്ഞ ബ്ളാസ്റ്റേഴ്സ് കോച്ച് എൽക്കോ ഷാറ്റോരിക്ക് നിർണായകമാണ് ഇൗ മത്സരം.