delhi-police-

ന്യൂഡൽഹി : സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമായി വിദ്യാർത്ഥികൾ നീട്ടിയ പൂക്കൾ പൊലീസ് ഏറ്റുവാങ്ങി. സമരത്തിനിടെ പൂക്കൾ കൈയ്യിലേന്തി മുദ്രാവാക്യം വിളിച്ച വിദ്യാത്ഥികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ആ പൂക്കൾ ഡൽഹി പൊലീസ് വാങ്ങിയത്.

‘എന്റെ അച്ഛൻ കരുതുന്നത് ഞാൻ ഇവിടെ ചരിത്രം പഠിക്കുകയാണെന്നാണ്. എന്നാൽ അദ്ദേഹത്തിന് അറിയില്ലല്ലോ ‍ഞാൻ ചരിത്രമുണ്ടാക്കുന്നതിന്റെ തിരക്കിലാണെന്ന്.’ ഒരു കയ്യിലെ പ്ലക്കാർഡിൽ ഇങ്ങനെ എഴുതി മറു കയ്യിൽ റോസാപ്പൂവ് ഡൽഹി പൊലീസുകാരനെ നേരെ നീട്ടിയ പെൺകുട്ടി വൈറലായിരുന്നു. ഇതിെനാപ്പം പൊലീസിന് പൂവ് സമ്മാനിച്ച് സമരം നടത്തുന്ന വിദ്യാർഥികളുടെ വിഡിയോയും ശ്രദ്ധ നേടുകയാണ്. വിഡിയോ കാണാം.