ഡിസംബർ വൈനിന്റെ മാസം കൂടിയാണ് . വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമായ റെഡ് വൈനിന് മറ്റു ചില ആരോഗ്യഗുണങ്ങൾ കൂടിയുണ്ട്. മിതമായ അളവിലുള്ള ഉപയോഗം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ആന്റി ഓക്സിഡന്റുകൾ, പോളിഫിനോൾസ് എന്നിവയാണ് ഇതിന് സഹായിക്കുന്നത്.റെഡ് വൈൻ രക്തം കട്ടപിടിക്കുന്നത് തടയും. മാരകരോഗങ്ങളെ തടയാൻ ശേഷിയുള്ള റെഡ് വൈൻ ട്യൂമറുകളുടെ വളർച്ചയും തടയും.
മറവിരോഗത്തെ പ്രതിരോധിക്കാൻ കഴിവുണ്ട് റെഡ് വൈനിന്. മിതമായ ഉപയോഗം മാനസിക ആരോഗ്യം മെച്ചപ്പെടുത്തുകയും മാനസിക ഉന്മേഷം പകരുകയും ചെയ്യും.ഇതിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിനും നല്ലതാണ്. 3.5 ഔൺസ് റെഡ് വൈനിൽ 85 ശതമാനം കലോറി, 5 മില്ലീഗ്രാം സോഡിയം, 2.8ഗ്രാം കാർബോഹൈഡ്രേറ്റ്, ഒരു ശതമാനം കാൽസ്യം എന്നിവയുണ്ട്. ഗുണങ്ങൾ ഉണ്ടെങ്കിലും അമിതമായ ഉപയോഗം ദോഷം ചെയ്യുമെന്ന് മറക്കരുത്.