തിരുവനന്തപുരം കാണിയാപുരത്ത് നിന്ന് മുരുക്കുമ്പുഴ പോകുന്ന വഴി,കരിച്ചാറയ്ക്ക് അടുത്തുള്ള ഒരു വീട്ടില്‍ കുറച്ച് വിറക് കൂട്ടി യിട്ടിരിക്കുന്നു. അതിനകത്ത് ഒരു മൂര്‍ഖന്‍ പാമ്പ് കയറി എന്ന് അറിഞ്ഞ് വീട്ടുകാര്‍ രാവിലെ തന്നെ വാവയെ വിളിച്ചു.വാവ വരുന്നത് വരെ വീട്ടുകാര്‍ പാമ്പിന് കാവല്‍ നിന്നു, സ്ഥലത്ത് എത്തിയ വാവ കുറച്ച് ഓലയും, തൊണ്ടും മാറ്റിയപ്പോള്‍ തന്നെ പാമ്പിനെ കണ്ടു.

snake-master

മൂർഖൻ അതിനകത്ത് ഒളിച്ച് കളിക്കുക ആണ് .പതുക്കെ അത് തല പുറത്തേക്ക് ഇട്ടു.പെട്ടന്ന് വാവയുടെ കണ്ണ് വെട്ടിച്ച് കടക്കാന്‍ ഒരു ശ്രമം നടത്തി ,വാവയും പാമ്പിന് പുറകേ... അവിടെ നിന്ന് യാത്ര തിരിച്ച വാവ തോന്നയ്ക്കല്‍ സയന്‍സ് പാര്‍ക്കിനകത്താണ് പാമ്പിനെ പിടി കൂടാന്‍ എത്തിയത്.പാര്‍ക്കിനകത്ത് വലിയ ഓടയുടെ പണി നടക്കുന്നു. അതിനകത്താണ് പാമ്പിനെ കണ്ടത്.ഓടയില്‍ ഇറങ്ങി വാവ പാമ്പിനെ പിടി കൂടി.ഈ സമയം തിരുവനന്തപുരം മണ്ണന്തല ,മരുതൂറിനടുത്ത് നിന്ന വാവയ്ക്ക് കാള്‍, അവിടെ പണിനടക്കുന്ന സ്ഥലത്ത് ഒരു പാമ്പിനെ കണ്ടു.ഉടന്‍ തന്നെ വാവ അങ്ങോട്ട് യാത്ര തിരിച്ചു. നിറയെ മണ്ണ് കൂട്ടി വഴി ഉണ്ടാക്കി ഇരിക്കുന്നു.അതിന് സൈഡിയിലായിട്ട് പാമ്പിനെ കണ്ടത്.കുറച്ച് മണ്ണ് മാറ്റിയെങ്കിലുംപാമ്പിനെ കിട്ടിയില്ല.ഉടന്‍ തന്നെ മണ്ണ് മാറ്റാന്‍ ഹിറ്റാച്ചി എത്തി,കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്