caa

മംഗളൂരു: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഒറ്റയ്ക്ക് പ്രതിഷേധിക്കുന്ന കർണാടകയിൽ നിന്നുള്ള ഒരു പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പൊലീസ് വാനിനു മുന്നിൽ മഹാത്മാ ഗാന്ധിയുടെ പ്ലക്കാർഡുമായി ഒറ്റയ്ക്ക് നിന്ന് പ്രസംഗിക്കുന്ന പെൺകുട്ടിയുടെയടുത്ത് പൊലീസ് വരുന്നത് വീഡിയോയിൽ കാണാം.

" നിങ്ങൾക്ക് എന്നെ അറസ്റ്റ് ചെയ്യാൻ പറ്റില്ല. 144 പ്രഖ്യാപിച്ചാലും ഒറ്റയ്ക്ക് നിന്ന് പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അവകാശമില്ല. ഞങ്ങൾക്ക് ഞങ്ങളുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്' എന്നാണ് അടുത്തേക്ക് വന്ന വനിതാ പൊലീസിനോട് പെൺകുട്ടി വിളിച്ചുപറയുന്നത്. തൊട്ടുപിന്നാലെ എനിക്ക് ഒരു പ്ലക്കാർഡ് തരുമോ എന്ന് ചോദിച്ച് അടുത്ത് നിന്ന ഒരു വൃദ്ധ പെൺകുട്ടിയുടെ കയ്യിൽ നിന്നും ഒരു പ്ലക്കാർഡ് വാങ്ങുന്നതും വീഡിയോയിൽ കാണാം.

Protesting is a democratic right of the citizenry...#mangaloreprotest#MumbaikarsAgainstCAB pic.twitter.com/0bgeIm0pUw

— परवेज़ M (@VazeIndian) December 19, 2019