police


ബംഗളൂരു: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ആളിക്കത്തുകയാണ്. പല സ്ഥലങ്ങളിലും സമരക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് വെടിവെപ്പും, ടിയർ ഗ്യാസും, ലാത്തി ചാർജുമെല്ലാം പ്രയോഗിച്ചു. ഇതിനിടെ വ്യത്യസ്തമായ രീതിയിൽ സമരക്കാരെ നേരിടുന്ന പോലീസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച ശേഷം സമാധാന പരമായി പിരിഞ്ഞു പോവാൻ സമരക്കാരോട് അഭ്യർത്ഥിക്കുകയാണ് മുതിർന്ന ബംഗളൂരു പൊലീസ് ഉദ്യോഗസ്ഥൻ.

പൗരത്വ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച പ്രതിഷേധക്കാർ നിരോധന ഉത്തരവുകൾ ലംഘിച്ച് ബംഗളൂരിൽ തെരുവിലിറങ്ങിയിരുന്നു. നൂറ് കണക്കിന് പ്രതിഷേധക്കാർ തടവിലാക്കപ്പെട്ടു. ചരിത്രകാരൻ രാംചന്ദ്ര ഗുഹ ഉൾപ്പെടെയുള്ളവരെ അറസ്റ്ര് ചെയ്തു. ഇതിനിടെ ബംഗളൂരു ഡി.സി.പി ചേതൻ സിംഗ് റാത്തോറിന്റെ പോസ്റ്റും വൈറലായിരുന്നു. 'പ്രതിഷേധത്തിന്റെ ഭാഗമായി നിങ്ങൾ ഏതെങ്കിലും ഒരു സംഘടനയുടെ ഭാഗമാവുമ്പോൾ,​ ആൾക്കൂട്ടത്തിന്റെ മാനസികാവസ്ഥയിൽ നിന്നും നിങ്ങൾ വ്യതിചലിക്കും. ആ മാനസികാവസ്ഥയിൽ കുറച്ച് പേർ നിങ്ങളുടെ ഇടയിൽ ഒളിച്ചിരിപ്പുണ്ട്. അത്തരം വ്യക്തികൾ സമരം മുതലെടുക്കുകയാണെങ്കിൽ നമുക്കെല്ലാവർക്കും മർദ്ദനമേൽക്കും' എന്നും അദ്ദേഹം കുറിച്ചു.. ഇത് കൂടാതെ,​ ദേശീയ ഗാനം പാടി തങ്ങൾക്കൊപ്പം ചേരാൻ ഡൾഹി പൊലീസിനോട് ആഹ്വാനം ചെയ്യുന്ന സമരക്കാരുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു..

In a country with over 50 percent population under the age of 25, the young are leading the way in teaching how to engage, talk to each other. This one where they convince @DelhiPolice to sing the Indian national anthem. Small lesson for the police there! #CAAProtest pic.twitter.com/cGUEo5brmD

— Neha Dixit (@nehadixit123) December 19, 2019