മൂന്ന് ദിവസം തുടർച്ചയായി ഷൂട്ടിംഗിലായിരുന്നു.ഇതിനിടയിൽ ഞങ്ങൾ മൂന്ന് പേരും ഒരു ഗ്യാങ് ഉണ്ടാക്കി. ഭക്ഷണം കഴിക്കലായിരുന്നു ഒഴിവു സമയങ്ങളിലെ പ്രധാന പരിപാടി. രാത്രി രണ്ടു മണിക്ക് വാഴയിലയിൽ കിഴിപൊറോട്ടയും, ബീഫും ഒന്നിച്ചു കഴിച്ച്, അടിച്ചു പൊളിച്ചഭിനയിച്ച ലൊക്കേഷനാണിത്. ഷൂട്ടിങിനിടെ ബഹളം വെച്ചപ്പോൾ അടുത്ത് താമസിക്കുന്ന അറബി പരാതിയുമായെത്തി. ജിമ്മിയും ഇടയ്ക്ക് പ്രശ്നങ്ങളുണ്ടാക്കി. രാജു ചന്ദ്ര സംവിധാനം നിർവ്വഹിച്ച 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' എന്ന സിനിമയുടെ വിശേഷങ്ങൾ കൗമുദി ടി.വിയുടെ ഡേ വിത്ത് എ സ്റ്റാർ എന്ന പരിപാടിയിൽ പങ്ക് വയ്ക്കുകയായിരുന്നു താരങ്ങളായ മിഥുൻ രമേശ്, ദിവ്യ പിള്ള, വീണ നായർ എന്നിവർ.