വിപണിയിൽ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഉള്ളിയും,​ സവാളയും,​ പച്ചക്കറിയുമൊക്കെ തൊട്ടാൽ കൈപൊള്ളുന്ന സ്ഥിതിയിലാണ്. വിലവർധനവ് വിൽപനയെയും സാരമായി ബാധിച്ചിട്ടുണ്ട്. പല സാധനങ്ങളും വിപണിയിൽ ആവശ്യത്തിന് ലഭ്യമാവുന്നില്ല. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ അനിവാര്യമാണ്. സപ്ലെക്കോ വഴിയുള്ള വിൽപനയും മന്ദഗതിയിലാണ്. സബ്സി‌ഡി നിരക്കിൽ പല സാധനങ്ങളും ലഭ്യമാവാത്തത് സാധാരണക്കാരന്റെ അന്നം മുട്ടിക്കുമെന്നതിൽ സംശയമൊന്നുമില്ല. എന്തുകൊണ്ടാണ് വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിനു സാധിക്കാത്തത്. വിപണിയെ സർക്കാർ കൈവിട്ടോ?​ കൗമുദി ടി.വിയുടെ നേർക്കണ്ണ് എന്ന പരിപാടി അന്വേഷിക്കുന്നു.

supplyco