മീൻ തിന്നു ശീലിച്ച മലയാളിക്ക് അത്ര സുപരിചിതമല്ല ആവോലി പൈന്തി എന്ന മീൻ . കാണാൻ വലിയ സൗന്ദര്യമൊന്നും ഇല്ലെങ്കിലും രുചിയിൽ കേമനാണ് പൈന്തി. നല്ല പച്ച കാന്താരി, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് ഇവ ചേർത്തരച്ച് കനലിൽ ചുട്ടെടുക്കുന്ന പൈന്തി കണ്ടാൽ ആരുടെയും വായിൽ വെള്ളമൂറും. മസാലയാണ് പൈന്തിയുടെ രുചിക്കൂട്ടിൽ പ്രധാനം. വെളിച്ചെണ്ണയും നാരങ്ങാനീരുമെല്ലാം ചുടുന്നതിനിടയിൽ പുട്ടിനു പീര എന്ന പോലെ ചേർത്തുകൊടുക്കുത്താൽ സ്വാദേറും. നമ്മുടെ നാട്ടിൽ അപൂർവ്വമായി മാത്രം ലഭിക്കുന്ന ആവോലി പൈന്തി എന്ന മീനിനെ പരിചയപ്പെടുത്തുകയാണ് കൗമുദി ടി.വിയുടെ എന്റെ കടൽ കൂട്ട് എന്ന പരിപാടി.