ioc

ചെന്നൈ: ആക്‌സിസ് ബാങ്കുമായി സഹകരിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ഇടപാടുകൾ സുഗമമായും കാഷ്‌ലെസ് ആയും നടത്താൻ സഹായിക്കുന്ന ഈ കാർഡ് മുഖേന ഒട്ടേറെ ഇളവുകളും നേടാനാകും.

ഇന്ത്യൻ ഓയിലിന്റെ 27,​000ലധികം വരുന്ന ഔട്ട്‌ലെറ്റുകളിൽ കാർഡ് ഉപയോഗിക്കാം. കാർഡ് ലഭിച്ച് 30 ദിവസത്തിനകം ഇന്ധനം വാങ്ങുന്നതിലൂടെ 250 രൂപവരെ കാഷ്‌ബാക്ക് നേടാം. കൂടാതെ,​ 20എക്‌സ് ആക്‌സിലറേറ്റഡ് റിവാർഡ് പോയിന്റും സ്വന്തമാക്കാം. ഇന്ധന സർചാർജ് ഇളവും ലഭിക്കും. ഈ കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഷോപ്പിംഗ് നടത്തിയാൽ 5എക്‌സ് റിവാ‌ർഡ് പോയിന്റ് നേടാം. ബുക്ക് മൈ ഷോയിൽ സിനിമ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പത്തു ശതമാനം ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ടുണ്ട്.

കാർഡുപയോഗിച്ചുള്ള ഓരോ ഇടപാടിനും റിവാർഡ് പോയിന്റുകൾ ലഭിക്കും. കാഷ്‌ലെസും ഡിജിറ്റലുമായ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാനാണ് ആക്‌സിസ് ബാങ്കുമായി ചേർന്ന് ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുന്നതെന്ന് ഇന്ത്യൻ ഓയിൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ (റീട്ടെയിൽ സെയിൽസ്)​ വിഗ്യാൻ കുമാർ പറഞ്ഞു.