jaipur-blast

ജയ്പ്പൂർ: 2008ൽ നടന്ന ജയ്പ്പൂർ സ്‌ഫോടനക്കേസിലെ നാല് പ്രതികൾക്ക് വധശിക്ഷ വിധിച്ച് ജയ്‌പൂരിലെ പ്രത്യേക കോടതി. മുഹമ്മദ് സെയ്ഫ്, മുഹമ്മദ് സർവർ, മുഹമ്മദ് സൽമാൻ, സെയ്ഫുൾ റഹ്മാൻ എന്നിവർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഇന്ത്യൻ മുജാഹിദീൻ ഭീകരരാണ് ശിക്ഷ ലഭിച്ച നാലുപേരും. എന്നാൽ കേസിലെ അഞ്ചാമത്തെ പ്രതിയായ ഷഹ്ബാസ് ഹുസൈൻ ആവശ്യത്തിന് തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ കോടതി വെറുതെ വിട്ടു. 2008 മേയ് 13ന് ജയ്‌പ്പൂരിൽ പലയിടത്തായി ഉണ്ടായ സ്‌ഫോടനങ്ങളിൽ 71 പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിൽ 185 പേർക്ക് പരിക്കും ഏറ്റിരുന്നു.