mukundan-
എം.മുകുന്ദൻ

തൃശൂർ: കേരള സാഹിത്യ അക്കാഡമിയുടെ വിശിഷ്ടാംഗത്വം എം. മുകുന്ദനും കെ.ജി. ശങ്കരപ്പിള്ളയ്ക്കും .50,000 രൂപയും 2 പവൻ സ്വർണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് ബഹുമതി. സ്‌കറിയ സക്കറിയ, ഒ.എം. അനുജൻ, എസ്. രാജശേഖരൻ, മണമ്പൂർ രാജൻ ബാബു, നളിനി ബേക്കൽ എന്നിവർക്ക് 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്ന സമഗ്ര സംഭാവനാ പുരസ്‌കാരം. .

മികച്ച നോവലിന് റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥനും സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമാനുമായ

കെ.വി.മോഹൻകുമാറും(ഉഷ്ണരാശി),ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ വർക്കല നാരായണ ഗുരുകുലം

അദ്ധ്യക്ഷൻ മുനി നാരായണ പ്രസാദും (ആത്മായനം ) അവാർ‌ഡിന് അർഹരായതായി അക്കാഡമി പ്രസിഡൻ്റ് വൈശാഖൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് അവാർഡ്.

മറ്റ് അവാർഡുകൾ: വി.എം. ഗിരിജ (കവിത– ബുദ്ധപൂർണിമ), കെ. രേഖ (ചെറുകഥ– മാനാഞ്ചിറ), രാജ്‌മോഹൻ നീലേശ്വരം (നാടകം– ചൂട്ടുംകൂറ്റും), പി.പി. രവീന്ദ്രൻ (സാഹിത്യവിമർശനം– ആധുനികതയുടെ പിന്നാമ്പുറം), ഡോ. കെ. ബാബു ജോസഫ് (വൈജ്ഞാനിക സാഹിത്യം– പദാർഥം മുതൽ ദൈവകണം വരെ), ബൈജു എൻ. നായർ (യാത്രാവിവരണം– ലണ്ടനിലേക്ക് ഒരു റോഡ് യാത്ര), പി.പി.കെ. പൊതുവാൾ (വിവർത്തനം– സ്വപ്നങ്ങളുടെ വ്യാഖ്യാനം), എസ്.ആർ. ലാൽ (ബാലസാഹിത്യം– കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം), വി.കെ.കെ. രമേഷ് (ഹാസസാഹിത്യം– ഹൂ ഈസ് അഫ്രൈഡ് ഒഫ് വി.കെ.എൻ) . 2018ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്കാരവും അവാർഡുകളുമാണ് പ്രഖ്യാപിച്ചത്. 2019 ലെ പുരസ്കാരങ്ങൾ 2020 മാർച്ചിൽ പ്രഖ്യാപിച്ച് ഉടൻ സമ്മാനിക്കും.

എൻഡോവ്മെൻ്റുകൾ: ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ (ഐ.സി. ചാക്കോ അവാർഡ്: ഭാഷാശാസ്ത്രം– ഭാഷാചരിത്രധാരകൾ), എതിരവൻ കതിരവൻ (സി.ബി. കുമാർ അവാർഡ്: ഉപന്യാസം– പാട്ടുംനൃത്തവും), ഡോ. സി.ആർ. സുഭദ്ര (കെ.ആർ. നമ്പൂതിരി അവാർഡ്: വൈദികസാഹിത്യം– ഛന്ദസ്സെന്ന വേദാംഗം), അജിജേഷ് പച്ചാട്ട് (ഗീതാഹിരണ്യൻ അവാർഡ്: ചെറുകഥാസമാഹാരം– കിസേബി), ഡോ. കെ.എം. അനിൽ (കുറ്റിപ്പുഴ അവാർഡ്: നിരൂപണം– പാന്ഥരും വഴിയമ്പലങ്ങളും), ഡോ. ടി.ആർ. രാഘവൻ (ജി.എൻ. പിളള അവാർഡ്: വൈജ്ഞാനികസാഹിത്യം–ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രം). കവിതയ്ക്കുള്ള കനകശ്രീ അവാർഡ്: അശോകൻ മറയൂർ(പച്ചവീട്), വിമീഷ്മണിയൂർ(ഒരിടത്ത് ഒരു പ്ളാവിൽ ഒരു മാങ്ങയുണ്ടായി). സ്വപ്ന സി. കോമ്പാത്ത് (തുഞ്ചൻസ്മാരക പ്രബന്ധ മത്സരം).

ജനുവരി 20, 21 തിയതികളിൽ സാഹിത്യഅക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ. കെ.ബാലനും വൈശാഖനും പുരസ്കാരങ്ങൾ സമർപ്പിക്കും. അക്കാഡമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, ടി.ഡി. രാമകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. ബി. സുകുമാരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.