കൊച്ചി: ഐ.സി.എൽ ഗ്രൂപ്പിന്റെ ട്രാവൽ സംരംഭമായ ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ് മിഡിൽ ഈസ്‌റ്രിലും സാന്നിദ്ധ്യമറിയിക്കുന്നു. ദുബായിയുടെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് മിഡിൽ ഈസ്‌റ്റ് ബ്രാഞ്ചിന്റെ ലക്ഷ്യം. യൂറോപ്യൻ, ഏഷ്യൻ വിദേശ ടൂറുകൾക്ക് പുറമേ ഇന്ത്യയ്ക്കകത്തും വിദേശത്തും വിനോദ യാത്രകൾ, ബിസിനസ്/കോർപ്പറേറ്ര് ടൂറുകൾ, തീർത്ഥാടന യാത്രകൾ, ഹണിമൂൺ പാക്കേജ്, കേരള ബാക്ക് വാട്ടർ ആൻഡ് ആയുർവേദ പാക്കേജുകൾ, സൗത്ത് ഇന്ത്യൻ/നോർത്ത് ഇന്ത്യൻ പാക്കേജുകൾ എന്നിവ കമ്പനി ലഭ്യമാക്കുന്നു.
യാത്രകളുടെ ടിക്കറ്രിംഗ് മുതൽ റിട്ടേൺവരെ മികച്ച സേവനം ലഭ്യമാക്കുന്നു എന്നതാണ് ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസിന്റെ മികവ്. ഐ.സി.എല്ലിന്റെ ദുബായ്, സിംഗപ്പൂർ, മലേഷ്യ, ബാങ്കോക്ക് പാക്കേജുകൾ ശ്രദ്ധേയമാണ്. കൂടുതൽ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയ ബഡ്‌ജറ്ര് പാക്കേജുകൾക്കും പ്രിയമേറെയാണെന്ന് ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ് മാനേജിംഗ് ഡയറക്‌ടർ ഉമ അനിൽകുമാർ പറഞ്ഞു.