മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന് ബിഗ് ബ്രദറിന്റെ ട്രെയിലർ പുറത്ത്. സച്ചിദാനന്ദൻ എന്ന കഥാപാത്രമാണ് മോഹൻലാൻചിത്രത്തിൽ അവതരിപ്പിക്കുന്നത്. വേദാന്തം IPS ആയി ബൊളീവുഡ് നടൻ അർബാസ് ഖാൻ ചിത്രത്തിൽ വേഷമിടുന്നു.

സിദ്ദിഖ് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം ദീപക് ദേവും, ഗാനരചന റഫീഖ് അഹമ്മദുമാണ് നിർവഹിക്കുന്നത്. എസ് ടാക്കീസ്, ഫിലിപ്പോസ് കെ ജോസഫ്,മനു മാളിയേക്കൽ,ജെൻസൊ ജോസ് , വൈശാഖ് രാജൻ, സിദ്ധിഖ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ജിത്തു ദാമോദരനാണ്.

അനൂപ് മേനോൻ,വിഷ്ണു ഉണ്ണികൃഷ്ണൻ,സർജോനാ ഖാലിദ്,സിദ്ധിഖ്, ദേവൻ, ടിനി ടോം, ഇർഷാദ്,ഷാജു ശ്രീധർ, ജനാർദ്ദനൻ,ദിനേശ് പണിക്കർ, മുകുന്ദൻ ,മജീദ്,അപ്പ ഹാജ,നിർമ്മൽ പാലാഴി, അബു സലീം, സുധി കൊല്ലം, ശംഭൂ, ഹണി റോസ് എന്നിവർ പ്രധാനതാരങ്ങളാകുന്നു. ബോളിവുഡ് താരങ്ങളായ ചേതൻ ഹൻസ് രാജ് ,ആസിഫ് ബസ്റ,ആവാൻ ചൗധരി എന്നിവരും ബിഗ് ബ്രദറിൽ അഭിനയിക്കുന്നുണ്ട്. 25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ബിഗ് ബ്രദർ ജനുവരി 16നാണ് തീയറ്ററുകളിൽ എത്തുക.

big-brother