കൊച്ചി: പ്രമുഖ അമ്യൂസ്‌മെന്റ് പാർക്കായ വണ്ടർല കൊച്ചിയിൽ ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങൾ ഇന്നുമുതൽ 29 വരെ നടക്കും. ഇതോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഓഫർ പ്രകാരം, 80880 20000 എന്ന നമ്പറിലേക്ക് മിസ്ഡ് കാൾ ചെയ്യുന്നവർക്ക് പ്രവേശന ടിക്കറ്റിൽ പ്രത്യേക ഇളവ് ലഭിക്കും. മുതിർന്നവർക്കും കുട്ടികൾക്കും ഈ ആനുകൂല്യം ലഭ്യമാണ്. ക്രിസ്മസ് സീസണിൽ പാർക്ക് സന്ദർശിക്കുന്നവർക്കായി ലക്കി ഡ്രോയുമുണ്ട്.
പാർക്കിലെ വൈവിദ്ധ്യമാർന്ന 56 റൈഡുകൾക്കൊപ്പം നിരവധി ആഘോഷങ്ങളും ഒരുക്കിയിട്ടുണ്ട്. ബാൻഡ് മേളത്തോടൊപ്പം സാന്റാ ക്ളോസുകൾ അണിനിരക്കുന്ന പരേഡ്, സ്‌ട്രീറ്ര് മാജിക്, സ്‌റ്രേജ് ഷോ, മൊബൈൽ ജോക്കികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നവർക്ക് സമ്മാനങ്ങൾ, സാന്റാ ക്ളോസിന്റെ ഫൺ ഗെയിമുകൾ, ഭക്ഷ്യമേള തുടങ്ങിയവയുണ്ട്.
5,999 രൂപയുടെ (ജി.എസ്.ടി ഉൾപ്പെടെ) പാക്കേജിൽ രണ്ടുപേർക്ക് വണ്ടർല കൊച്ചിയിലേക്ക് ഫാസ്‌റ്റ് ട്രാക്ക് ടിക്കറ്റുകളും ഷെറാട്ടൺ ഫോർ പോയിന്റ്സ് ഹോട്ടലിൽ പ്രഭാതഭക്ഷണം ഉൾപ്പെടെ ഒരു രാത്രി താമസവും ലഭ്യമാണ്. 9,999 രൂപ പാക്കേജിൽ (ജി.എസ്.ടി ഉൾപ്പെടെ) രണ്ടുപേർക്ക് പാർക്കിൽ രണ്ടു ദിവസം ഉല്ലസിക്കാം. കൂടാതെ, രണ്ടുരാത്രി ഷെറാട്ടൺ ഫോർ പോയിന്റ്സ് ഹോട്ടലിൽ താമസിക്കാം. ഓൺലൈനിൽ 10 ദിവസം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രവേശന നിരക്കിൽ 10% കിഴിവുണ്ട്.